ടെക്‌സസ് വെള്ളപ്പൊക്കം: കാണാതായ ക്യാമ്പ് കൗണ്‍സിലറുടെ മൃതദേഹം കണ്ടെത്തി

Update: 2025-07-14 14:23 GMT

ടെക്‌സസ്: ജൂലൈ നാലിന് ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ ക്യാമ്പ് മിസ്റ്റിക് കൗണ്‍സിലര്‍ കാതറിന്‍ ഫെറുസ്സോയുടെ (19) മൃതദേഹം കണ്ടെത്തി. ജൂലൈ 11 വെള്ളിയാഴ്ചയാണ് കാതറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് അവരുടെ കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു.

ടെക്‌സസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ച 27 ക്യാമ്പംഗങ്ങളിലും കൗണ്‍സിലര്‍മാരിലും ഒരാളാണ് കാതറിന്‍. കെര്‍ കൗണ്ടിയിലെ ക്യാമ്പ് മിസ്റ്റിക് സ്ഥിതി ചെയ്യുന്ന പ്രദേശം ജൂലൈ നാലിനുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏറ്റവുമധികം ദുരിതമനുഭവിച്ച ഇടങ്ങളില്‍ ഒന്നായിരുന്നു.

അടുത്തിടെ ഹൈസ്‌കൂള്‍ ബിരുദം നേടിയ കാതറിന്‍, വിദ്യാഭ്യാസം പഠിക്കാന്‍ ഓസ്റ്റിനിലെ ടെക്‌സസ് സര്‍വകലാശാലയില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നതായി കുടുംബം അറിയിച്ചു. പ്രത്യേക വിദ്യാഭ്യാസം ആവശ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്ന ഒരു അധ്യാപികയാകാനായിരുന്നു കാതറിന്‍ ആഗ്രഹിച്ചത്. ഹ്യൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് പ്രകാരം, 19 വയസ്സുകാരിയായിരുന്ന കാതറിന് ഹ്യൂസ്റ്റണില്‍ ശക്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു.

Similar News