മദ്യപിച്ച് വാഹനമോടിച്ച രണ്ട് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് ഡെപ്യൂട്ടിമാരെ ഡ്യൂട്ടിയില്‍ നിന്ന് പിരിച്ചുവിട്ടു

Update: 2025-08-26 14:41 GMT

ഹൂസ്റ്റണ്‍: മദ്യപിച്ച് വാഹനമോടിച്ചതിന് രണ്ട് ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് ഡെപ്യൂട്ടിമാരെ അറസ്റ്റ് ചെയ്തു. വ്യത്യസ്ത സംഭവങ്ങളിലായി കഴിഞ്ഞ വാരാന്ത്യത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.സ്‌പെഷല്‍ ഡെപ്യൂട്ടിമാരായ ഡുങ് ഹോങ്, അരിയാന ഐസിസ് മാര്‍ട്ടിനെസ് എന്നിവരെയാണ് മദ്യപിച്ച് വാഹനമോടിച്ച കേസില്‍ അറസ്റ്റ് ചെയ്തത്

ഷെരീഫ് ഓഫീസ് പരിശീലന അക്കാദമിയില്‍ അടിസ്ഥാന പരിശീലനത്തിനായി പുതുതായി നിയമിക്കപ്പെട്ട ലാറ്ററല്‍ ഡെപ്യൂട്ടി അരിയാന ഐസിസ് മാര്‍ട്ടിനെസിനെ ഹാരിസ് കൗണ്ടി പ്രിസിങ്ക്റ്റ് 8 കോണ്‍സ്റ്റബിള്‍ ഓഫീസ് ഒരു മോശം പെരുമാറ്റ കുറ്റത്തിന് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് ഞായറാഴ്ച ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി എച്ച്‌സിഎസ്ഒ സ്ഥിരീകരിച്ചു.

ഡ്യൂട്ടിയില്‍ നിന്ന് പിരിച്ചുവിട്ട സ്‌പെഷല്‍ ഡെപ്യൂട്ടിമാരായ ഡുങ് ഹോങ്, അരിയാന ഐസിസ് മാര്‍ട്ടിനെസ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. ഓഗസ്റ്റ് 29-ന് ഇവര്‍ കോടതിയില്‍ ഹാജരാകണം.

Similar News