മാരകമായ അലര്‍ജിക്ക് സാധ്യത ചോക്ലേറ്റുകള്‍ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

Update: 2025-12-23 12:05 GMT

സിയാറ്റില്‍:അമേരിക്കയിലെ സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഫ്രാന്‍സ് ചോക്ലേറ്റ്‌സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കി. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഒരു ചേരുവ പാക്കറ്റില്‍ രേഖപ്പെടുത്താത്തതിനെത്തുടര്‍ന്നാണ് ഈ അടിയന്തര നടപടി.

ഫ്രാന്‍സ് പ്യുവര്‍ ബാര്‍ ആല്‍മണ്ട് മില്‍ക്ക് ചോക്ലേറ്റില്‍' ഹേസല്‍നട്ട് (Hazelnut) അടങ്ങിയിട്ടുണ്ടെങ്കിലും അത് പാക്കറ്റിലെ ചേരുവകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ഹേസല്‍നട്ട് അലര്‍ജിയുള്ളവര്‍ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്കും മരണത്തിനും വരെ കാരണമായേക്കാം.

1.1oz വലിപ്പമുള്ള '46% മഡഗാസ്‌കര്‍ പ്ലാന്റ്-ബേസ്ഡ്' ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബര്‍ 9 മുതല്‍ ഡിസംബര്‍ 14 വരെ ഓണ്‍ലൈനായും നേരിട്ടും വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുത്.ഒരാള്‍ക്ക് അലര്‍ജി ബാധിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉപഭോക്താക്കള്‍ ഈ ചോക്ലേറ്റ് ഉടന്‍ തന്നെ വാങ്ങിയ ഇടങ്ങളില്‍ തിരികെ നല്‍കി പണം കൈപ്പറ്റണമെന്ന് എഫ്.ഡി.എ നിര്‍ദ്ദേശിച്ചു. സോയ അടങ്ങിയത് രേഖപ്പെടുത്താത്തതിനെത്തുടര്‍ന്ന് മറ്റൊരു ഭക്ഷ്യ ഉല്‍പ്പന്നമായ 'പബ്ലിക്‌സ് റൈസ് ആന്‍ഡ് പീജിയന്‍ പീസും' സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു

Similar News