ഇന്‍സ്ട്രുമെന്റ് പാനല്‍ ഡിസ്പ്ലേയിലെ തകരാര്‍ 355,000-ത്തിലധികം ട്രക്കുകള്‍ തിരിച്ചു വിളിക്കുന്നതായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി
By : സ്വന്തം ലേഖകൻ
Update: 2025-08-28 12:40 GMT
ന്യൂയോര്‍ക് : ഇന്‍സ്ട്രുമെന്റ് പാനല്‍ ഡിസ്പ്ലേയിലെ പ്രശ്നം കാരണം യുഎസില്‍ 355,000-ത്തിലധികം ട്രക്കുകള്‍ തിരിച്ചുവിളിക്കുന്നതായി ഫോര്‍ഡ് മോട്ടോര്‍ കമ്പനി അറിയിച്ചു. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന് ഓഗസ്റ്റ് 27ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
2025-2026 മോഡലുകളായ Ford F-550 SD, F-450 SD, F-350 SD, F-250 SD, 2025 മോഡലായ Ford F-150 എന്നിവയെയാണ് തിരിച്ചുവിളിക്കല്‍ ബാധിക്കുക.
വാഹനത്തിന്റെ ഡാഷ്ബോര്‍ഡിലെ ഡിജിറ്റല്‍ ഡിസ്പ്ലേ നിയന്ത്രിക്കുന്നത് ഇന്‍സ്ട്രുമെന്റ് പാനല്‍ ക്ലസ്റ്ററാണ്. വേഗത, ഇന്ധന നില, നാവിഗേഷന്‍ തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ ഇത് കാണിക്കുന്നു.