ഹൂസ്റ്റണില്‍ ഗ്ലോബല്‍ ഇന്ത്യന്‍ ഫെസ്റ്റില്‍ മുഖ്യാതിഥിയായി രമേശ് ചെന്നിത്തല പങ്കെടുക്കും
ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: മെയ് 24 ന് ശനിയാഴ്ച വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളും നയന മനോഹര കാഴ്ചകളും ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച ഷാന്‍ റഹ്മാന്‍ ലൈവ് ഇന്‍ മ്യൂസിക് ഷോയും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന നിരവധി പരിപാടികള്‍ കോര്‍ത്തിണക്കി 12 മണിക്കൂര്‍ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അവതരിപ്പിക്കുന്ന ' ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ് - 2025 ന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു
ആഘോഷ ദിനത്തിന് മാറ്റു കൂട്ടുവാന്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും കേരളത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍ കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തല എംഎല്‍എ ഹൂസ്റ്റണില്‍ എത്തിച്ചേരുന്നതും ഫെസ്റ്റിന്റെ മുഖ്യാതിഥിയുമായിരിക്കുമെന്ന് ന്നു ഇന്‍ഡോ അമേരിക്കന്‍ ഫെസ്റ്റ് സംഘാടകനും ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ചെയര്‍മാനുമായ ജെയിംസ് കൂടല്‍ അറിയിച്ചു.