യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയാന്‍ തോംസണ്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; പ്രതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ വരെ പാരിതോഷികം

Update: 2024-12-05 13:08 GMT

ന്യൂയോര്‍ക്ക്:ലോകത്തെ തന്നെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയന്‍ തോംസണെ(50) വെടിവെച്ച്‌കൊലപ്പെടുത്തി .ഇതുവരെ പ്രതിയെ പിടി കൂടാനാവാത്ത ന്യൂയോര്‍ക് പോലീസ് ഡിപ്പാര്‍ട്‌മെന്റ് ക്രൈം സ്റ്റോപ്പേഴ്സ് ഉത്തരവാദിയായ വ്യക്തിയുടെ അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് $10,000 വരെ പാരിതോഷികം പ്രഖ്യാപിച്ചു.

ബുധനാഴ്ച രാവിലെ 6.45 ന് ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലാണ് കൊലപാതകം നടന്നത്. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് നടന്നു പോകുകയായിരുന്ന ബ്രയന്‍ തോംസണെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

20 അടി ദൂരെ പുറകില്‍ നിന്നാണ് അക്രമി വെടിയുതിര്‍ത്തത്.ആദ്യം തോക്കില്‍ നിന്നും വെടിയുതിര്‍ന്നില്ലെങ്കിലും പിന്നീട് തോക്കു ശരിയാക്കി വീണ്ടും വെടിവെക്കുകയായിരുന്നു വെടിയേറ്റ ബ്രയാന്‍ തോംസണെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സിഇഒയുടെ കൊലപാതകത്തിന് പിന്നാലെ ഇന്ന് നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി. ബ്രയാന്‍ തോംസണെ കാത്തിരുന്ന അക്രമി ഹോട്ടലിന് മുന്നില്‍ ഇദ്ദേഹം എത്തിയപ്പോള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാന്‍ തോംസണ്‍ ചുമതലയേറ്റത്. 2004 മുതല്‍ അദ്ദേഹം കമ്പനിയുടെ ഭാഗമായിരുന്നു.

മിനസോട്ട ഗവര്‍ണറും മുന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ടിം വാള്‍സും തോംസന്റെ മരണത്തെ ഭയാനകമായ നഷ്ടം എന്നാണ് വിശേഷിപ്പിച്ചത്.

'എല്ലാ ന്യൂയോര്‍ക്കുകാരുടേയും സുരക്ഷ ഉറപ്പാക്കാന്‍ അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍' നല്‍കാന്‍ സംസ്ഥാന പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ പറഞ്ഞു

Tags:    

Similar News