ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയില്‍ ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നു, 6 മരണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നു മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു.സ്പെയിനില്‍ നിന്നുള്ള കുടുംബാംഗങ്ങളെ വഹിച്ചുകൊണ്ടിരുന്ന ടൂറിസ്റ്റ് ഹെലികോപ്റ്റര്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഹഡ്സണ്‍ നദിയിലേക്ക് തകര്‍ന്ന് വീഴുകയായിരുന്നു
ഒരു പൈലറ്റും രണ്ട് മുതിര്‍ന്നവരും മൂന്ന് കുട്ടികളും സഞ്ചരിച്ചിരുന്ന ന്യൂയോര്‍ക്ക് ഹെലികോപ്‌റ്റേഴ്സ് ചാര്‍ട്ടേഡ് ഹെലികോപ്റ്റര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ന്യൂയോര്‍ക്ക് നഗരത്തിലെ ലോവര്‍ മാന്‍ഹട്ടനിനടുത്തുള്ള ഹഡ്സണ്‍ നദിയില്‍ വീണതായി ജേഴ്സി സിറ്റി മേയര്‍ സ്റ്റീവന്‍ ഫുലോപ്പ് എബിസി ന്യൂസിനോട് സ്ഥിരീകരിച്ചു.
വാള്‍ സെന്റ് ഹെലിപോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടതിന് 15 മിനിറ്റിനുശേഷം, ന്യൂജേഴ്സിയിലെ ഹൊബോക്കനിലെ റിവര്‍ ഡ്രൈവിന്റെ തീരത്ത് ഉച്ചകഴിഞ്ഞ് 3:17 നാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ ജോര്‍ജ്ജ് വാഷിംഗ്ടണ്‍ പാലത്തിലെത്തി തെക്കോട്ട് തിരിഞ്ഞ് തകര്‍ന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
അപകടത്തിന് ശേഷം യാത്രക്കാരെ എത്തിച്ച ജേഴ്സി സിറ്റി മെഡിക്കല്‍ സെന്റര്‍, അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചുവെന്ന് മേയര്‍ ഫുലോപ്പ് എബിസി ന്യൂസിനോട് പറഞ്ഞു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ വിവരങ്ങളും തിരിച്ചറിയുന്നതിനും സ്ഥിരീകരിക്കുന്നതിനും ന്യൂയോര്‍ക്ക് നഗരത്തിലെ സ്പാനിഷ് കോണ്‍സുലേറ്റ് അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്പാനിഷ് വിദേശകാര്യ മന്ത്രാലയത്തിലെ കമ്മ്യൂണിക്കേഷന്‍സ് സംഘം അറിയിച്ചു. സ്പെയിനിലെ അധികാരികള്‍ക്കും അപകടത്തെക്കുറിച്ച് അറിയാമെന്ന് വകുപ്പ് അറിയിച്ചു.