ഗൃഹാതുരുത്വ സ്മരണകളുണര്‍ത്തി ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ സ്പ്രിംഗ് പിക്‌നിക്ക് സമാപിച്ചു
ഹൂസ്റ്റണ്‍: മലനാടിന്റെ സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന മലയോരങ്ങളുടെ റാണിയായ മദ്ധ്യ തിരുവിതാംകൂറിലെ റാന്നിയില്‍നിന്ന് അമേരിക്കയില്‍ എത്തി
ജീവിതം കരുപ്പിടിപ്പിക്കുന്ന ഹൂസ്റ്റണ്‍ റാന്നി നിവാസികളുടെ പിക്‌നിക്കും കുടുംബ സംഗമവും പ്രകൃതി മനോഹരമായ മിസോറി സിറ്റി കിറ്റി ഹോളോ പാര്‍ക്കില്‍ ഏപ്രില്‍ 27 നു ശനിയാഴ്ച്ച നടന്നു.ജനിച്ചു വളര്‍ന്ന നാടിന്റെ മധുര സ്മരണകള്‍ അയവിറക്കാന്‍ കിട്ടിയ അവസരം റാന്നിക്കാര്‍ പാഴാക്കിയില്ല. ഗൃഹാതുരുതത്വ സ്മരണകള്‍ പങ്കിട്ട് , കഥകള്‍ പറഞ്ഞു കവിതകള്‍ ചൊല്ലി കുടുംബസംഗമത്തെ അന്വര്‍ഥമാക്കി മാറ്റിയ ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ (HRA) അംഗങ്ങളില്‍ പലരും അസ്സോസിയേഷന്‍ മുദ്ര പതിപ്പിച്ച ഓറഞ്ച് ടീ ഷര്‍ട്ടും ധരിച്ചു പങ്കെടുത്തപ്പോള്‍ പിക്‌നിന് വര്ണപ്പകിട്ടു ലഭിച്ചു.
വടം വലി, കസേര കളി, വാക് വിത്ത് ലെമണ്‍, ത്രോവിങ് ദി ബലൂണ്‍ തുടങ്ങി നിരവധി കായിക ഇനങ്ങളോടൊപ്പം റോയ് തീയാടിക്കല്‍, ജോണ്‍ തോമസ് (രാജു)തുടങ്ങിയ പ്രമുഖ റാന്നി ഗായകര്‍ പാടിയ പ്രണയഗാനങ്ങള്‍ പിക്‌നിക്കിനു മാറ്റുകൂട്ടി.
ഈശോ തേവര്‍വേലില്‍, ജോസ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ 'ബാര്‍ബിക്യൂ' കൗണ്ടറും സജീവമായിരുന്നു.പിക്‌നിക്കിന്റെ ഉദ്ഘാടനം മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ് ) പ്രസിഡന്റ് ജോസ് കെ ജോണ്‍ നിര്‍വ്വഹിച്ചു.
എച്ച്.ആര്‍.എ പ്രസിഡന്റ് ബാബു കൂടത്തിനാലിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ സെക്രട്ടറി ബിനു സഖറിയ സ്വാഗതം പറഞ്ഞു.ട്രഷറര്‍ ജിന്‍സ് മാത്യു കിഴക്കേതില്‍ നന്ദി പ്രകാശിപ്പിച്ചു.
ജോയ് മണ്ണില്‍, ജീമോന്‍ റാന്നി, എബ്രഹാം ജോസഫ് (ജോസ്) മാത്യൂസ് ചാണ്ടപ്പിള്ള, വിനോദ് ചെറിയാന്‍, അലക്‌സ് ളാഹയില്‍,ബാബു കലീന, സജി ഇലഞ്ഞിക്കല്‍, ഷീജ ജോസ്, മിന്നി ജോസഫ് റീന സജി, ജോളി തോമസ് , ലീലാമ്മ രാജു, രാജു കെ നൈനാന്‍, ഷിജു ജോര്‍ജ്, സജി തച്ചനാലില്‍, ബിജു തച്ചനാലില്‍, ജെഫിന്‍ നൈനാന്‍,ജോമോന്‍, റിച്ചാര്‍ഡ് , ജൈജു കുരുവിള, സ്റ്റീഫന്‍ എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പിക്‌നിക്കിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.