ഐ പി സി കുവൈറ്റ്) വാര്‍ഷിക കണ്‍വെന്‍ഷന്‍ 2025 സെപ്റ്റംബര്‍ 9 മുതല്‍
കുവൈറ്റ് സിറ്റി : ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ പി സി കുവൈറ്റ്) വാര്‍ഷിക കണ്‍വെന്‍ഷന്‍ 2025 സെപ്റ്റംബര്‍ 9 ചൊവ്വാഴ്ച്ച മുതല്‍ സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച്ച വരെ കുവൈറ്റ് സിറ്റി നാഷണല്‍ ഇവാന്‍ജെലിക്കല്‍ ചര്‍ച്ച് (എന്‍ ഇ സി കെ) കോമ്പൗണ്ടിലെ ചര്‍ച്ച് & പാരിഷ് ഹാളില്‍ വച്ച് എല്ലാ ദിവസവും വൈകിട്ട് 7 മണി മുതല്‍ 9.30 മണി വരെ നടക്കും.
സുപ്രസിദ്ധ സുവിശേഷ / കണ്‍വെന്‍ഷന്‍ / റ്റി വി പ്രഭാഷകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയര്‍ ശുശ്രൂഷകനും, അമേരിക്കയിലെ ഒക്കലഹോമ പട്ടണത്തിലുള്ള ഹെബ്രോന്‍ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സീനിയര്‍ സഭാ ശുശ്രൂഷകനുമായ പ്രിയ കര്‍ത്തൃദാസന്‍ പാസ്റ്റര്‍ ഷിബു തോമസ് (യു എസ് എ) ഈ ദിവസങ്ങളില്‍ ദൈവ വചനത്തില്‍ നിന്നും പ്രസംഗിക്കും.
സുപ്രസിദ്ധ പ്രയ്സ് & വര്‍ഷിപ്പ് ലീഡര്‍ ഇവാന്‍ജെലിസ്റ്റ് ബ്രദര്‍ ജിസന്‍ ആന്റണി ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ പി സി കുവൈറ്റ്) ക്വയറിനൊപ്പം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ് (ഐ പി സി കുവൈറ്റ്) സഭാ ശുശ്രൂഷകന്‍ പ്രിയ കര്‍ത്തൃദാസന്‍ പാസ്റ്റര്‍ ബെന്‍സന്‍ തോമസ് മീറ്റിംഗുകള്‍ക്ക് നേതൃത്വം നല്‍കും.
കുവൈറ്റിലുള്ള എല്ലാ പ്രിയ ദൈവമക്കളെയും ഈ ആത്മീയ സംഗമത്തിലേക്ക് ദൈവ നാമത്തില്‍ സ്‌നേഹത്തോടെ ക്ഷണിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : +965 9786 9964 / + 965 9777 5648