മാര്‍പാപ്പയുടെ പാവന സ്മരണക്കു മുന്പില്‍ ഐ പി എല്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
ഡിട്രോയിറ്റ്:കാലം ചെയ്ത് സ്വര്‍ഗാരൂഢനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാവന സ്മരണക്കു മുന്പില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഐ പി എല്‍ ഏപ്രില്‍ 21 ചൊവാഴ്ച ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ സംഘടിപ്പിച്ച 571-മത് സമ്മേളനത്തില്‍ ഐ പി എല്‍ ഡയറക്ടര്‍ സി വി സാമുവേല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഡോ.പി.പി. ചാക്കോ,വാഷിംഗ്ടണ്‍ ഡിസി പ്രാരംഭ പ്രാര്‍ത്ഥന നടത്തി.ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്മരണക്കു മുന്പില്‍ നമ്ര ശിരസ്‌കരായി ഒരു നിമിഷം മൗനാചരണം നടത്തിയതിനു ശേഷമാണ് സമ്മേളനം ആരംഭിച്ചത്.
140 കോടിയിലധികം ആഗോള കത്തോലിക്ക വിശ്വാസികളുടെ ആത്മീയ പിതാവ്,വലിയ ഇടയന്‍, ലോകത്തിലെ ല്ലാവരെയും ഒന്നായി കാണുന്ന,ലോകസമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന,വലിയ ഇടയനായിരുന്നു മാര്‍പാപ്പ. 2013 മാര്‍ച്ച് 13നു ഇരുന്നൂറ്റി അറുപത്തിയാറാമത് മാര്‍പാപ്പ പദവിയിലെത്തിയ ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയാണ്.മാര്‍പാപ്പയുടെ രോഗ സൗഖ്യത്തിനായി കഴിഞ്ഞ ചില മാസങ്ങളായി പ്രാര്‍ത്ഥിച്ചുവെങ്കിലും ദൈവഹിതം മറ്റൊന്നായിരുന്നു.സി വി സാമുവേല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ ഐ പി എല്‍ കുടുംബം വളരെയധികം വേദനിക്കുന്നതായും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ അനുകമ്പയുടെയും വിനയത്തിന്റെയും ആത്മീയ ധൈര്യത്തിന്റെയും ഒരു ദീപസ്തംഭമായി അദ്ദേഹത്തെ ഓര്‍മ്മിക്കുന്നതായും സി വി എസ് കൂട്ടിച്ചേര്‍ത്തു
ചെറുപ്പം മുതലേ, കര്‍ത്താവായ ക്രിസ്തുവിന്റെ ആദര്‍ശങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി അദ്ദേഹം സ്വയം സമര്‍പ്പിച്ചു. ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും അദ്ദേഹം ഉത്സാഹത്തോടെ സേവിച്ചു. കഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യാശയുടെ ഒരു ചൈതന്യം അദ്ദേഹം ജ്വലിപ്പിച്ചു,' സി വി എസ് കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് മുഖ്യാതിഥി സാം മൈക്കിളിനെ വചന പ്രഘോഷണത്തിനായി ക്ഷണിക്കുകയും എല്ലാവര്ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറോളം പേര്‍ എല്ലാ ചൊവാഴ്ചയിലും പങ്കെടുക്കുന്നവെന്നത് ദൈവാനുഗ്രഹമായി കാണുന്നുവെന്നും,സഭാവ്യത്യാസമില്ലാതെ നിരവധി ദൈവദാസന്മാര്‍ വചനം പ്രഘോഷിച്ചു സമ്മേളനത്തെ അനുഗ്രഹിച്ചതും നന്ദിയോടെ സ്മരിക്കുന്നതായി ആമുഖപ്രസംഗത്തില്‍ ശ്രീ. സി.വി. സാമുവല്‍, ഡിട്രോയിറ്റ് പറഞ്ഞു .ഈ ദിവസങ്ങളില്‍ ജന്മദിനവും , വിവാഹ വാര്‍ഷീകവും ആഘോഷിക്കുന്ന ഐ പി എല്‍ അംഗങ്ങളെ അനുമോദിക്കുകയുംആശംസകള്‍ നേരുകയും ചെയ്തു
മിസ്റ്റര്‍ എബ്രഹാം കെ. ഇടിക്കുള .ഹ്യൂസ്റ്റണ്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി..മിസ്റ്റര്‍ ജോണ്‍ പി. മാത്യു (അമ്പോട്ടി) ഡാളസ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. റവ. ഡോ. ഫിലിപ്പ് യോഹന്നാന്റെ (ന്യൂയോര്‍ക് )സമാപന പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും ശേഷം യോഗം സമാപിച്ചു. മിസ്റ്റര്‍ ടി. എ. മാത്യു, ഹ്യൂസ്റ്റണ്‍ നന്ദി പറഞ്ഞു ഷിജു ജോര്‍ജ് ഹ്യൂസ്റ്റണ്‍, ജോസഫ് ടി. ജോര്‍ജ് (രാജു), ഹ്യൂസ്റ്റണ്‍ സാങ്കേതിക പിന്തുണ നല്‍കി