267-ാമത് പോണ്ടിഫായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയില്‍ നിന്നുള്ള ആദ്യ പോപ്പിനു പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് ഐ പി എല്‍

Update: 2025-05-14 12:57 GMT

ഹൂസ്റ്റണ്‍:2000 വര്‍ഷത്തെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ നിന്നും 267-ാമത് പോണ്ടിഫായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമനു ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ കുടുംബമായി പ്രാര്‍ത്ഥനാശംസകള്‍ നേരുന്നതായി ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ പറഞ്ഞു

മെയ് 8 വ്യാഴാഴ്ച, കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ ( ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ) റോമന്‍ കത്തോലിക്കാ സഭയുടെ 267-ാമത് പോണ്ടിഫായി തിരഞ്ഞെടുത്തത്.2023 സെപ്റ്റംബര്‍ 30-ന് വത്തിക്കാനില്‍ നടന്ന ഒരു കണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിനെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി.സാന്താ മോണിക്ക ഡെഗ്ലി അഗോസ്റ്റിനിയാനിയുടെ കര്‍ദ്ദിനാള്‍-ഡീക്കന്‍ എന്ന പദവി അദ്ദേഹത്തിന് നല്‍കിയതെന്നും ആശംസാസന്ദേശത്തില്‍ സി വി എസ് ചൂണികാട്ടി

രാജ്യാന്തര പ്രെയര്‍ലൈന്‍ പതിനൊന്നാമത് വാര്‍ഷീക സമ്മേളനത്തോടനുബന്ധിച്ചു മെയ് 13 നു ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തിലാണ് ഐപിഎല്‍ കോര്‍ഡിനേറ്റര്‍ ആശംസാ സന്ദേശം വായിച്ചത്റവ. കെ. ബി. കുരുവിള, വികാരി സോവേഴ്സ് ഹാര്‍വെസ്റ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച്, ഹ്യൂസ്റ്റണ്‍, TX) പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി.വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി മുന്‍ പ്രീസൈഡിങ് ബിഷപ്പ് ഓഫ് സെന്റ് തോമസ് ഇവന്‍ജലിക്കല്‍ ചര്‍ച്ച ഓഫ് ഇന്ത്യ മോസ്റ്റ് റൈറ്റ് റവ. ഡോ. സി വി മാത്യു പരിചയപ്പെടുത്തുകയും ചെയ്തു.

രാജ്യാന്തര പ്രെയര്‍ലൈന്‍ പതിനൊന്നാമത് വാര്‍ഷീക സമ്മേളനത്തിനു റവ. ഡോ. ജെയിംസ് എന്‍. ജേക്കബ്,മിസ്റ്റര്‍ പി. പി. ചെറിയാന്‍, ഡാളസ്,മിസ്റ്റര്‍ അലക്‌സ് തോമസ്, ജാക്സണ്‍, ടിഎന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു

മിസ്സിസ് വല്‍സ മാത്യു, ഹ്യൂസ്റ്റണ്‍, നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി.വി. സാമുവേല്‍ അനുമോദിച്ചു. മിസ്റ്റര്‍ ജോസഫ് ടി. ജോര്‍ജ് (രാജു), ഹ്യൂസ്റ്റണ്‍. മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.മിസ്റ്റര്‍ ജോസ് തോമസ്, ഫിലാഡല്‍ഫിയ ഗാനം ആലപിച്ചു

തുടര്‍ന്ന് സൗത്ത് കരോലിനയില്‍ നിന്ന് ബിഷപ്പ് ഡോ. സി വി മാത്യു മുഖ്യ സന്ദേശം നല്‍കി

പതിനൊന്നു വര്ഷം പൂര്‍ത്തിയാക്കി പുതിയ വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന ഐ പി എല്‍ കുടുംബം നാളിതുവരെ ദൈവത്തിങ്കല്‍ നിന്നും പ്രാപിച്ച ആനുഗ്രഹങ്ങളെ ഓര്‍ത്തു നന്ദിയുള്ളവരായും കൂടുതല്‍ നന്മകള്‍ പ്രാപിക്കുന്നതിന് വിശ്വസ്തരായി ക്ഷമയോടെ കാത്തിരിക്കണമെന്നും ബിഷപ്പ് ഉധബോധിപ്പിച്ചു.

ഐപിഎല്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു അവലോകനം ചെയ്തു. ഐ പി എല്‍ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു. തുടര്‍ന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും: റവ. ഡോ. ഇട്ടി മാത്യൂസ്, സിഎസ്ഐ ചര്‍ച്ച്. ഡിട്രോയിറ്റ്, മിഷിഗണ്‍ നിര്‍വഹിച്ചു.ഷിബു ജോര്‍ജ് ഹൂസ്റ്റണ്‍, ജോസഫ് ടി ജോര്‍ജ്ജ് (രാജു), ഹൂസ്റ്റണ്‍ എന്നിവര്‍ ടെക്നിക്കല്‍ കോര്‍ഡിനേറ്ററായിരുന്നു

Similar News