ജോണ്‍ എഫ്. കെന്നഡി പ്രൊഫൈല്‍ ഇന്‍ കറേജ് അവാര്‍ഡ് മൈക്ക് പെന്‍സിന്

Update: 2025-05-05 11:59 GMT

ബോസ്റ്റണ്‍ :2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമം പരാജയപ്പെടുത്തിയതിന് മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ ഞായറാഴ്ച രാത്രി ആദരിച്ചു

അനന്തരഫലങ്ങള്‍ പരിഗണിക്കാതെ സ്വന്തം മനസ്സാക്ഷിയെ പിന്തുടരുന്ന പൊതുപ്രവര്‍ത്തകര്‍ക്ക് വര്‍ഷം തോറും നല്‍കുന്ന ജോണ്‍ എഫ്. കെന്നഡി പ്രൊഫൈല്‍ ഇന്‍ കറേജ് അവാര്‍ഡ് പെന്‍സിന് നല്‍കി . '2021 ജനുവരി 6 ന് പ്രസിഡന്റ് അധികാരത്തിന്റെ ഭരണഘടനാപരമായ കൈമാറ്റം ഉറപ്പാക്കാന്‍ തന്റെ ജീവിതവും കരിയറും സമര്‍പ്പിച്ചതിന്' പെന്‍സിനെ അംഗീകരിക്കുന്നുവെന്ന് ജോണ്‍ എഫ്. കെന്നഡി പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ആന്‍ഡ് മ്യൂസിയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ബോസ്റ്റണിലെ ജെഎഫ്കെ ലൈബ്രറിയില്‍ നിന്ന് രാത്രി 8:30 ന് ആരംഭിച്ച തത്സമയ സംപ്രേക്ഷണ ചടങ്ങില്‍ ജെഎഫ്കെയുടെ മകള്‍ കരോലിന്‍ കെന്നഡിയും ചെറുമകന്‍ ജാക്ക് ഷ്‌ലോസ്‌ബെര്‍ഗും അവാര്‍ഡ് സമ്മാനിച്ചത്,''നമ്മുടെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും, യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തിനിടെ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സാക്ഷ്യപ്പെടുത്താന്‍ വൈസ് പ്രസിഡന്റ് പെന്‍സ് തീരുമാനിച്ചതിനേക്കാള്‍ വലിയ ഒരു പ്രവൃത്തി സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്.''

ആ ദിവസം യുഎസ് ക്യാപിറ്റലിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം തൂക്കിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുന്‍ വൈസ് പ്രസിഡന്റ്, അവാര്‍ഡ് ലഭിച്ചതില്‍ തനിക്ക് 'അഗാധമായ വിനയവും ബഹുമാനവും' ഉണ്ടെന്ന് പറഞ്ഞു,'എന്റെ ചെറുപ്പം മുതല്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ ജീവിതവും വാക്കുകളും എനിക്ക് പ്രചോദനം നല്‍കിയിട്ടുണ്ട്, മുന്‍കാലങ്ങളില്‍ ഈ അംഗീകാരം ലഭിച്ച നിരവധി വിശിഷ്ട അമേരിക്കക്കാരുടെ കൂട്ടായ്മയില്‍ ചേരാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്,' പെന്‍സ് ജെഎഫ്കെ ലൈബ്രറിയുടെ പ്രസ്താവനയില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ സമഗ്രത ഉയര്‍ത്തിപ്പിടിച്ചതിന് ആദരിക്കപ്പെട്ട മറ്റുള്ളവരില്‍ അരിസോണ റിപ്പബ്ലിക്കന്‍ ഹൗസ് സ്പീക്കര്‍ റസ്സല്‍ 'റസ്റ്റി' ബോവേഴ്സ്, മുന്‍ പ്രതിനിധി ലിസ് ചെനി (ആര്‍-വൈയോ.) എന്നിവരും ഉള്‍പ്പെടുന്നു,

Similar News