കെ.എച്ച്.എന്‍.എ. രജത ജൂബിലി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Update: 2025-04-11 14:08 GMT

ന്യൂയോര്‍ക്ക്: ന്യൂജേഴ്‌സിയിലെ അറ്റ്ലാന്റിക് സിറ്റിയിലുള്ള എം.ജി.എം. ഇന്റര്‍നാഷണലില്‍ വെച്ച് ഓഗസ്റ്റ് 17 മുതല്‍ 19 വരെ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ രജത ജൂബിലി കണ്‍വന്‍ഷന്‍ വളരെ വിപുലമായി സംഘടിപ്പിക്കുവാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിച്ചുവരുന്നു. ഈ കണ്‍വന്‍ഷന്‍ പൊന്നിന്‍ ചിങ്ങമാസം 1 മുതല്‍ 3 വരെയാണ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

തൃശ്ശൂര്‍ പൂരത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ഈ കണ്‍വന്‍ഷനില്‍, കേരള കലാമണ്ഡലം കാഴ്ചവെക്കുന്ന വിവിധ തരം ക്ഷേത്രകലകള്‍, മെഗാ തിരുവാതിര, മെഗാ മോഹിനിയാട്ടം, സുപ്രസിദ്ധ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും ''അഗം'' എന്ന മ്യൂസിക്കല്‍ ബാന്‍ഡ്, പ്രശസ്ത സംഗീത സംവിധായകനും സംഗീതജ്ഞനുമായ രമേഷ് നാരായണും മകള്‍ മധുശ്രീ നാരായണും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി, ന്യൂയോര്‍ക്കില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും നേതൃത്വം കൊടുക്കുന്ന ''സമഷ്ടി'' തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കും.

ഇന്ത്യയില്‍ നിന്ന് പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖര്‍, ടി.വി. ചര്‍ച്ചകളിലൂടെ സുപരിചിതരായ അഡ്വ. എ. ജയശങ്കര്‍, ശ്രീജിത് പണിക്കര്‍, ചലച്ചിത്ര മേഖലയില്‍ നിന്ന് ധ്യാന്‍ ശ്രീനിവാസന്‍, അഭിലാഷ് പിള്ള, ഗോവിന്ദ് പത്മസൂര്യ, പ്രശസ്ത നടി ശിവദാ എന്നിവരും, എഴുത്ത്, ടെലിവിഷന്‍ പരസ്യ ചിത്രീകരണം എന്നീ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശരത് എ ഹരിദാസന്‍, പ്രശസ്ത സാഹിത്യകാരനും പ്രാസംഗികനും പ്രജ്ഞാ പ്രവാഹുമായ ജെ. നന്ദകുമാര്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണെന്ന് കെ.എച്ച്. എന്‍.എ. പ്രസിഡന്റ് ഡോ. നിഷാ പിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Similar News