ലീഗ് സിറ്റി മലയാളി സമാജം, ഭവന ദാനപദ്ധതിയുമായി സേവന രംഗത്ത്.

Update: 2025-05-10 14:37 GMT

ജീമോന്‍ റാന്നി

ലീഗ് സിറ്റി, ടെക്‌സാസ് : ഭൂരഹിത4ക്ക് സൗജന്യ ഭവന പദ്ധതികള്‍ ആവിഷ്‌കരിച്ച് ലീഗ് സിറ്റി മലയാളി സമാജം.കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനരഹിത4ക്ക് വീടുകള്‍ വെച്ചുനല്‍കുന്നതിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലേ, ഓര്‍മ്മ വില്ലേജിലായിരിക്കും ആദ്യ ഭവനം നിര്‍മിച്ചു നല്കുന്നത് എന്ന് സംഘടനാ സെക്രട്ടറി ഡോ.രാജ്കുമാര്‍ മേനോന്‍ അറിയിച്ചു. ഇതിനുള്ള ആദ്യഘട്ട തുക ഓഗസ്റ്റ് 23, 2025 ന് ഓര്‍മ വില്ലെജ് അതോറിറ്റിക്ക് കൈമാറുമെന്നും ട്രഷറര്‍ രാജന്‍കുഞ്ഞു ഗീവര്‍ഗ്ഗിസും അറിയിച്ചു. ധനശേഖരണം, സന്മനസ്സുള്ള അംഗങ്ങളില്‍ നിന്നും മറ്റു സ്‌പോണ്‍സേഴ്സില്‍ നിന്നും കണ്ടെത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുവാന്‍ സംഘടനാ വൈസ് പ്രസിഡന്റ് സോജന്‍ ജോര്‍ജ് സ്ഥലം സന്ദര്‍ശിക്കും.

എല്ലാ കാലത്തും സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി ഒരുപാടു നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു സംഘടനയാണ്, ലീഗ് സിറ്റി മലയാളി സമാജം. മുന്‍ വര്‍ഷങ്ങളില്‍ ചികിത്സാ സഹായത്തിനെന്നപോലെ, കേരളത്തില്‍ ജല പ്രളയം ഉണ്ടായപ്പോള്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന ചെയ്ത് , സംഘടന കേരളത്തോടൊപ്പം ഉണ്ട് എന്ന് തെളിയിക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് - ലിഷ ടെല്‍സണ്‍ 973-477-7775, വൈസ് പ്രസിഡന്റ് - സോജന്‍ ജോര്‍ജ് 409-256-9840, സെക്രട്ടറി - ഡോ.രാജ്കുമാര്‍ മേനോന്‍ 262-744-0452, ജോയിന്റ് സെക്രട്ടറി - സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി - ബിജോ സെബാസ്റ്റ്യന്‍ 409-256-6427, ട്രെഷറര്‍-രാജന്‍കുഞ്ഞ് ഗീവര്‍ഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറര്‍ - മാത്യു പോള്‍ 409-454-3472.

Similar News