പി. സി. മാത്യു ഫോര്‍ ഗാര്‍ലാന്‍ഡ് മേയര്‍ 2025 ക്യാമ്പയിന്‍ തുടക്കം ഹരമായി
ഡാളസ്: 2025 മെയ് മൂന്നിന് ഒഴിവു വരുന്ന ഗാര്‍ലാന്‍ഡ് മേയര്‍ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി പി. സി. മാത്യു വിന്റെ ഒഫിഷ്യല്‍ ക്യാമ്പയിന്‍ കിക്ക് ഓഫ് ഗാര്‌ലാണ്ടിലെയും പരിസര സിറ്റികളിലെയും വോട്ടര്‍മാര്‍ക്കിടയില്‍ ഹരം പകര്‍ന്നുകൊണ്ട് കഴിഞ്ഞ ഡിസംബര്‍ 29 ന് വൈകിട്ട് കെ. ഇ. എ. ഹാളില്‍ അരങ്ങേറി. വിവിധ വിഭാഗങ്ങളിലുള്ള വോട്ടര്‍മാര്‍ പങ്കെടുത്തു എന്നുള്ളത് നാനാത്വം വിളിച്ചറിയിക്കുകയും എല്ലാ സമൂഹത്തെയും ചേര്‍ത്ത് പിടിക്കുമെന്നുള്ള പി. സി. യുടെ ഴ്ചപ്പാടിന് പകിട്ടേറുകയും ചെയ്തു.
ക്യാമ്പയിന്‍ മാനേജര്‍ മാര്‍ട്ടിന്‍ പാടേറ്റി പരിപാടികള്‍ നിയന്ത്രിച്ചു. പി. സി. മാത്യു വിനെ ജയിപ്പിക്കാന്‍ ആവേശത്തോടെ എത്തിയവരെ അദ്ദേഹം അതെ ആവേശത്തോടെ സ്വാഗതം ചെയ്തു.
പി. സി. മാത്യുവിന്റെ വിജയത്തിനായി പാസ്റ്റര്‍ കാര്‍ലാന്‍ഡ് റൈറ്റ് പ്രാര്‍ത്ഥിച്ചു തുടക്കം കുറിച്ച പരിപാടികള്‍ക്ക് അഗപ്പേ ചര്‍ച് സീനിയര്‍ പാസ്റ്ററും അഗപ്പേ ഹോം ഹെല്‍ത്ത് പ്രഡിഡണ്ടും സംഗീതജ്ഞനുമായ ഷാജി കെ ഡാനിയേല്‍ പി. സി. മാത്യുവിന്റെ സാമൂഹ്യ പ്രതിബദ്ധതയെ പറ്റി ഊന്നി പറയുകയും വര്‍ഷങ്ങളായി പി. സി. യുമായുള്ള ബന്ധത്തെ പറ്റി വിവരിക്കുകയും തന്റേയും തന്റെ സുഹൃത്തുക്കളുടെയും പരിപൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്തു.
ക്യാമ്പയിന്‍ ട്രഷററും ഡാളസ് കോളേജ് പ്രൊഫസറും സാമൂഹ്യ പ്രവര്‍ത്തകനും കൂടിയായ ബില്‍ ഇന്‍ഗ്രാം പി സി. യുടെ പ്രധാന ലക്ഷ്യങ്ങളായ സുരക്ഷിതത്വം, സാമ്പത്തീക മുന്നേറ്റം, ഇന്‍ഫ്രാസ്ട്രക്ചര്‍ മുതലായവയെ പറ്റി പ്രതിപാദിച്ചു പ്രസംഗിക്കുകയും പി. സി. പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുവാനും കഴിവുള്ള ആളാണെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
അഖിലും മിസ്സസ് പ്രശാന്തും ചേര്‍ന്നു പാടിയ ഗാനങ്ങള്‍ സദസില്‍ ആത്മീയ സന്തോഷം പകര്‍ന്നു.ക്യാമ്പയ്ഗന്‍ കമ്മിറ്റി അംഗം റയാന്‍ കീലന്‍, പി. സി. മാത്യുവിനെ കൂടുതലായി സദസിനു പരിചയപ്പെടുത്തി. ഹോം ഔനേഴ്സ് അസ്സോസിയേഷനിലൂടെ പരിചയപ്പെട്ടതുമുതല്‍ പി. സി. ഗാര്‍ലാന്‍ഡ് സിറ്റിയില്‍ ബോര്‍ഡിലും കമ്മീഷനിലും ഒക്കെ സേവനം അനുഷ്ടിച്ച പ്രവര്‍ത്തനങ്ങളെ പറ്റി എടുത്തു പറഞ്ഞു. പി. സി. മാത്യു കേരളത്തില്‍ മഹാത്മാ ഗാന്ധി യൂണിവര്‍സിറ്റിയില്‍ സെനറ്റില്‍ അംഗമായിരുന്നെന്നും ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ബോര്‍ഡ് മെമ്പര്‍ ആയും സ്‌പോര്‍ട്‌സ് സബ്കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു എന്നും പി. സി. യെ ഗാര്‍ലാന്‍ഡ് മേയറായി തെരഞ്ഞെടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ക്യാമ്പയിന്‍ ടീമില്‍ അംഗമായ ലാറ്റിനോ കമ്മ്യൂണിറ്റിയുടെ കോഓര്‍ഡിനേറ്റര്‍ കൂടിയായ ജോഷ് ഗാര്‍ഷ്യ പി. സി. തന്റെ സഹോദരനെ പോലെയാണെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും പറഞ്ഞു. ഗാര്‍ലാന്‍ഡ് സിറ്റി ബോര്‍ഡിലും മറ്റും പ്രവര്‍ത്തിക്കുന്ന യുവ നേതാവും അധ്യാപകനുമായ ജോ മാവേര തന്റെ പരിപൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു.
പാസ്റ്റര്‍ ഇര്‍വിന്‍ ബാരെറ്റ് പി. സി. മാത്യുവിനെ പോലെ എല്ലാവരെയും ഉള്‍ക്കൊള്ളുവാനും സ്‌നേഹിക്കുവാനും കഴിയുന്നവരാണ് നേതൃത്വത്തിലേക്ക് കടന്നുവരേണ്ടതെന്നും എല്ലാ പിന്തുണയും നല്‍കുമെന്നും തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ജസ്റ്റിസ് ഓഫ് പീസ് കോളിന്‍ കൗണ്ടിയില്‍ ജഡ്ജ് ആയി മത്സരിച്ച സ്ഥാനാര്‍ഥി കൂടിയാണ് പാസ്റ്റര്‍ ഇര്‍വിന്‍.
സിറ്റി ഓഫ് സാക്‌സി കൌണ്‍സില്‍ സ്ഥാനാര്‍ഥി കൂടിയായ ഗുരുവിന്ദര്‍സിംഗ് തന്റെ പ്രസംഗത്തില്‍ പി. സി. മാത്യുവിനെപോലെ പാഷന്‍ ഉള്ള ലീഡേഴ്സ് ആണ് സമൂഹത്തിന് ആവശ്യം എന്ന് എടുത്തു പറയുകയും പിന്തുണ അറിയിക്കുകയും ചെയ്തു.
മുസ്ലിം സമൂഹത്തെ പ്രതിനിധീകരിച്ചു സൈഫുല്‍ ഇസ്ലാം പ്രസംഗിക്കുകയും എല്ലാവരേയും ഉള്‍കൊള്ളുന്ന മനോഭാവത്തെ അംഗീകരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. മലയാളീ സമൂഹത്തിനായി റിയല്‍ട്ടറും കാമ്പയിന്‍ അംഗ വും കൂടിയായ എബ്രഹാം മാത്യു പ്രസംഗിച്ചു പിന്തുണ അറിയിച്ചു.
ക്യാമ്പയിന്‍ അംഗമായ ആഷ്ലി വിന്‍സ്റ്റണ്‍ പി. സി. മാത്യു അമേരിക്കന്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചു ജന പിന്തുണയുള്ള നേതാവാണെന്ന് തന്റെ പ്രെസംഗത്തില്‍ പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജ കൂടിയായ ആഷ്ലി തന്റെയും കുടുംബത്തിന്റെയും എല്ലാ സഹായവും നല്‍കുമെന്നും എടുത്തു പറയുകയുണ്ടായി.
പി. സി. മാത്യു തന്റെ മറുപടി പ്രസംഗത്തില്‍ 2005 ല്‍ അമേരിക്കയില്‍ കാലുകുത്തിയപ്പോള്‍ ആദ്യമായി താമസിച്ചത്മു ഗാര്‍ലണ്ടില്‍. പിന്നീട്ത ഇര്‍വിങ്ങിലേക്കു കുട്ടികളുടെ സ്‌കൂള്‍ ആവശ്യവുമായി മാറേണ്ടി വന്നെങ്കിലും 2014 ല്‍ ഗാര്‍ലണ്ടില്‍ വീടു വാങ്ങി. ഗാര്‍ലണ്ടിലെ റോസ്ഹില്‍ റോഡിലുള്ള സീറോ മലബാര്‍ ചര്‍ച്ചിലും, ലോക്കസ്റ്റ്പ ഗ്രൂവിലുള്ള സെയിന്റ് ഗ്രീഗോറിയോസ് ചര്ച് ഓഡിറ്റോറിയത്തിലും പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഗാര്‍ലാന്‍ഡ് സിറ്റിയില്‍ ബോര്‍ഡ് ആന്‍ഡ് കമ്മീഷനുകളില്‍ പ്രവര്‍ത്തിക്കുവാനും അവസരം ലഭിച്ചു. മേയറുമായും കൗണ്‍സില്‍ അംഗങ്ങളുമായി സുഹൃത് ബന്ധം ശപിച്ചു. ഗാര്‍ലാന്‍ഡ് തന്റെ പ്രവര്‍ത്തന മേഖലയില്‍ അന്നും ഇന്നും പ്രധാനപ്പെട്ട സിറ്റിയായിരുന്നു. അതുകൊണ്ടു തന്നെ തന്റെ വിജയത്തിനായി സഹായിക്കണമെന്ന് പി. സി. വിനീതമായി അഭ്യര്‍ത്ഥിച്ചു.
തന്റെ ഭാര്യ ഡെയ്‌സി മാത്യു, മകള്‍ ആലിന്‍ മാത്യു, മരുമകന്‍ ടിമോ കുരിയന്‍, മകന്‍ അന്‍സല്‍ മാത്യു, തന്റെ മൂത്ത സഹോദരി ഭര്‍ത്താവ് തോമസ് മാത്യു എന്നിവരുമായി കുടുംബയാണ് കാമ്പയിന്‍ കിക്ക് ഓഫിന് പി. സി. എത്തിയത്.
സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പല നേതാക്കളും പരിപാടിയില്‍ പങ്കുടുത്തു ക്യാമ്പയിന്‍ കിക്ക് ഓഫ് മനോഹരമാക്കി. പി. പി. ചെറിയാന്‍, വര്ഗീസ് കയ്യാലക്കകം, പാസ്റ്റര്‍ സണ്ണി വെട്ടാപ്പാല, പാസ്റ്റര്‍ സാമുവേല്‍ ജോണ്‍, ജോളി സാമുവേല്‍, ഹെറാള്‍ഡ് പത്രാധിപര്‍ തരകന്‍ സാര്‍, തോമസ് ചെല്ലേത്ത്, അനശ്വര്‍ മാമ്പിളി, ജോണ്‍ സാമുവേല്‍, ജിന്‍സ് മാടമാണ (ഗ്രേസ് ഇന്‍ഷുറന്‍സ്), കാല്‍ ജോര്‍ജ്, ബെന്നി ജോണ്‍, ജെയ്‌സി ജോര്‍ജ്‌സ, സജി സ്‌കറിയ (സൗണ്ട്) മുതലായവര്‍ പങ്കെടുത്തു പരിപാടി ആവേശകരമാക്കി. ഐറിനും ടിന്റുവും നയിച്ച യുഗ്മ ഗാനവും ജയകുമാര്‍ പിള്ളയും അല്‍സ്റ്റര്‍ മാമ്പിള്ളിയും മറ്റു പാട്ടുകാരും ഒപ്പം ഡാളസിലെ അറിയപ്പെടുന്ന പാട്ടുകാരനായ ചാര്‍ളി വാരണത്തിന്റെ പാട്ടും പരിപാടികള്‍ക്ക് മാറ്റു കൂട്ടി. പങ്കെടുത്തു പിന്തുണ നല്‍കിയ ഏവര്‍കും ഒപ്പം അത്താഴം ഒരുക്കിയതോടൊപ്പം എല്ലാ സഹായവും നല്‍കിയ കിയ ഉടമ സിബി, ഷാനു, അനിയന്കുഞ്ഞു എന്നിവരോടും സ്റ്റാഫിനോടുമുള്ള നന്ദിയും പി. സി. മാത്യു അറിയിച്ചു. പി. സി. മാത്യു വിജയിക്കുവാന്‍ സാമ്പത്തികം ഉള്‍പ്പടെ എല്ലാ സഹായവും നല്‍കണമെന്ന് കാമ്പയിന്‍ മാനേജര്‍ മാര്‍ട്ടിന്‍ പടേറ്റി അറിയിച്ചു.