ന്യൂയോര്‍ക്ക് മേയര്‍: സുരക്ഷ ഉറപ്പാക്കാന്‍ $100 മില്യണ്‍ ഡോളര്‍ മാന്ഷനിലേക്ക്
By : സ്വന്തം ലേഖകൻ
Update: 2025-12-11 15:06 GMT
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയെ 'താങ്ങാനാവുന്ന' (affordable) നഗരമാക്കി മാറ്റുമെന്ന് വാഗ്ദാനം നല്കി തിരഞ്ഞെടുപ്പില്‍ വിജയിച്ച സോഹ്റാന്‍ മംദാനി സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മേയറുടെ ഔദ്യോഗിക വസതിയിലേക്ക് മാറാന്‍ ഒരുങ്ങുന്നു.
പുതിയ ന്യൂയോര്‍ക്ക് സിറ്റി മേയറായി ജനുവരിയില്‍ ചുമതല യേല്‍ക്കുന്ന മംദാനി, ഭാര്യ രമയോടൊപ്പം മാന്‍ഹട്ടനിലെ ഔദ്യോഗിക വസതിയായ ഗ്രേസി മാന്ഷനിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു.
ഈ വസതിക്ക് ഏകദേശം $100 മില്യണ്‍ ഡോളര്‍ (ഏകദേശം 830 കോടിയിലധികം രൂപ) വിലമതിപ്പുണ്ട്.താന്‍ ഭാര്യ രമയുമൊത്ത് ജനുവരിയില്‍ ഗ്രേസി മാന്ഷനിലേക്ക് മാറും എന്ന് മംദാനി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് സോഹ്റാന്‍ മംദാനി.