ട്രൈസ്റ്റേറ്റ് കേരളാ ഫോറം MCEFEE യുമായി കൈകോര്‍ത്തു ഓണാഘോഷം അതിഗംഭീരമാക്കാന്‍ പദ്ധതി
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഗാനാലാപനം, നര്‍ത്തനം, മിമിക്രി എന്നിവകൊണ്ട് കൊണ്ട് വിസ്മയം ഒരുക്കാന്‍ കഴിവുറ്റ ഒരു പറ്റം കലാകാരന്മാരെ അണി നിരത്തിക്കൊണ്ടു ഓണാഘോഷം അതി ഗംഭീരമാക്കാന്‍ MCEFEE എന്റ്റര്‍ടൈന്‍മെന്റ്റ് കമ്പനിയുമായി കരാര്‍ ഒപ്പു വച്ചു അഡ്വാന്‍സ് തുക കൈമാറി.
മലയാള തനിമയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന പരിപാടികളുമായി കാണികളെ രണ്ടര മണിക്കൂറോളം ആനന്ദത്തില്‍ ആറാടിക്കാന്‍ കഴിവുള്ള പ്രെതിഭകളെ അണിനിരത്തിക്കൊണ്ടു ഓണാഘോഷ പരിപാടി അവിസ്മരണീയമാക്കുമെന്നു MCEFEE ഭാരവാഹികള്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കുകയുണ്ടായി.
MCEFEE എന്റ്റര്‍ടൈന്‍മെന്റ്റ് കമ്പനി അവതരിപ്പിക്കുന്ന സ്പാര്‍ക് ഓഫ് കേരള എന്ന പരിപാടികള്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറവുമായി പങ്ക് ചേര്‍ന്നാണ് ഫിലാഡല്‍ഫിയ യില്‍ അരങ്ങേറുക.
ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടകീഴില്‍ അണി നിരത്തികൊണ്ടു ട്രൈസ്റ്റേറ്റ് കേരളാ ഫോറം അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ മെഗാ തിരുവാതിര, വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത് എന്നിവ കൊണ്ട് മുന്‍ വര്‍ഷങ്ങളില്‍ ജന ശ്രെധ പിടിച്ചു പറ്റിയിട്ടുണ്ട്.
പുതുമയാര്‍ന്ന ഓണാഘോഷ പരിപാടികള്‍ കൊണ്ട് വീണ്ടും ചരിത്രം രജിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി ആഘോഷ കമ്മറ്റി അറിയിച്ചു.
ഓഗസ്റ്റ് മാസം 23 ആം തീയതി ഫിലഡല്ഫിയയിലാണ് ഓണാഘോഷ പരിപാടികള്‍ അരങ്ങേറുക.കൂടുതല്‍ വിവരങ്ങള്‍ക്ക് ബിനു മാത്യു 267 893 9571 (ചെയര്‍മാന്‍), സാജന്‍ വര്‍ഗീസ് 215 906 7118 (സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ 215 873 4365 (ട്രെഷറര്‍), അഭിലാഷ് ജോണ്‍ 267 701 3623 (ഓണാഘോഷ ചെയര്‍മാന്‍), വിന്‍സെന്റ്റ് ഇമ്മാനുവേല്‍ 215 880 3341 (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), അരുണ്‍ കോവാട്ട് 215 681 4472 (പ്രോഗ്രാം പ്രൊഡ്യൂസര്‍)
സുമോദ് തോമസ് നെല്ലിക്കാല