ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഈവനിംഗ് 'ഉത്തമഗീതം' (ഇന്ന്) ഒക്ടോബര്‍ 19ന്

Update: 2024-10-19 13:34 GMT

റിച്ചാര്‍ഡ്‌സണ്‍ (ഡാളസ്):ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഈവനിംഗ് 'ഉത്തമഗീതം' (ഇന്ന്) ഒക്ടോബര്‍ 19 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് കാല്‍വരി ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു (725 w Arapaho റോഡ് Richardson 75080 ).

ഗോഡ്‌ലി വര്‍ഗീസ് ,വിജു ചെറിയാന്‍, ജോയ് ഡ്രംസ് ,ജബല്‍ ജോര്‍ജ് ,ജോനാഥന്‍ ജോജി തുടങ്ങിയവരുടെ വാദ്യോപകരണങ്ങളുടെ പിന്തുണയോടെ അക്‌സ രഞ്ജി ,വില്‍ സ്വരാജ് കാല്‍വിന്‍ തോമസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത് .കൃഷ് ധനം മുഖ്യ സന്ദേശം നല്‍കും. പ്രവേശനം സൗജന്യമാണ് ഏവരെയും സംഗീത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോണി ജോര്‍ജ് 972 987 9272


Tags:    

Similar News