മുന്‍ വണ്‍ ഡയറക്ഷന്‍ അംഗം ലിയാം പെയ്ന്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു

Update: 2024-10-17 14:53 GMT

അര്‍ജന്റീന :മുന്‍ വണ്‍ ഡയറക്ഷന്‍ അംഗം ലിയാം പെയ്ന്‍ അന്തരിച്ചു 31-ാം വയസ്സില്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലെ പലേര്‍മോയിലെ ഒരു ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണാണ് പെയ്നിന്റെ മരണം സംഭവിച്ചതെന്ന് സിഎന്‍എന്നിന് നല്‍കിയ പോലീസ് പ്രസ്താവനയില്‍ പറയുന്നു 31 വയസ്സായിരുന്നു

അര്‍ജന്റീന : ബ്യൂണസ് ഐറിസ് പലേര്‍മോയിലെ ഒരു ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷന്റെ മുന്‍ അംഗമായ ലിയാം പെയ്ന്‍ 2024 ഒക്ടോബര്‍ 16-ന് മരിച്ചുവെന്ന് അവിടെയുള്ള പോലീസ് അറിയിച്ചു. വോള്‍വര്‍ഹാംപ്ടണ്‍, ഇംഗ്ലണ്ട്1993 ഓഗസ്റ്റ് 29 നായിരുന്നു ജനനം

പ്രശസ്ത ബ്രിട്ടീഷ് ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷനിലെ അംഗമായാണ് സംഗീതജ്ഞന്‍ അറിയപ്പെടുന്നത്.2015-ല്‍ അവര്‍ ഒരു ഇടവേള എടുക്കുകയാണെന്ന് വണ്‍ ഡയറക്ഷന്‍ പ്രഖ്യാപിച്ചു. പെയ്ന്‍ പിന്നീട് 2019-ല്‍ 'LP1' എന്ന പേരില്‍ തന്റെ ആദ്യ സോളോ ആല്‍ബം പുറത്തിറക്കി. മാര്‍ച്ചില്‍, പെയ്ന്‍ തന്റെ LP 'കണ്ണുനീര്‍' പുറത്തിറക്കി.പെയ്ന് 2017-ല്‍ ജനിച്ച ഒരു മകനുണ്ട്

Tags:    

Similar News