ഡാളസില്‍ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് ആയിരങ്ങള്‍ പങ്കെടുത്ത റാലി

Update: 2025-03-31 14:58 GMT

ഡാളസ്:ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച് ഡൗണ്ടൗണ്‍ ഡാളസില്‍ ഞായറാഴ്ച നടന്ന മാര്‍ച്ചില്‍ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ദി ലീഗ് ഓഫ് യുണൈറ്റഡ് ലാറ്റിന്‍ അമേരിക്കന്‍ സിറ്റിസണ്‍സാണ് (LULAC) റാലി സംഘടിപ്പിച്ചത്

ഡൗണ്ടൗണ്‍ ഡാളസിലെ 2215 റോസ് അവന്യൂവിലുള്ള കത്തീഡ്രല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പില്‍ മെഗാ മാര്‍ച്ച 2025 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ചു. ഡൗണ്ടൗണിലെ തെരുവുകളില്‍ ഒരു വലിയ പ്രതിഷേധം രൂപപ്പെട്ടു. മാര്‍ച്ചിനായി 15,000 പേര്‍ എത്തിയതായി LULAC പ്രസിഡന്റ് ഡൊമിംഗോ ഗാര്‍സിയ പറഞ്ഞു.

ഹ്യൂസ്റ്റണിലെ ഡെമോക്രറ്റിക് കോണ്‍ഗ്രസ് അംഗം ആല്‍ ഗ്രീന്‍ മാര്‍ച്ചില്‍ പങ്കെടുത്തു.. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കോണ്‍ഗ്രസിലെ പ്രസംഗം തടസ്സപ്പെടുത്തിയതിന് യുഎസ് ഹൗസ് പ്രതിനിധി ഗ്രീനിനെ അടുത്തിടെ വിമര്‍ശിച്ചിരുന്നു

ഡാളസ് കൗണ്ടി ജഡ്ജി ക്ലേ ജെങ്കിന്‍സും പരിപാടിയില്‍ പങ്കെടുത്തു, കുടിയേറ്റക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ അറിയാനും അവരുടെ സമൂഹത്തില്‍ നിന്നും പ്രാദേശിക ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടാനും അദ്ദേഹം ആവശ്യപ്പെട്ടു

'തകര്‍ന്ന ഇമിഗ്രേഷന്‍ സംവിധാനം പരിഹരിക്കാനും കഠിനാധ്വാനികളായ, നിയമം അനുസരിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അമേരിക്കന്‍ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് നിയമപരവും മാനുഷികവുമായ ഒരു പ്രക്രിയ സൃഷ്ടിക്കാനും ഞങ്ങളുടെ സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് അവകാശവും കടമയും ഉണ്ട്,' മാര്‍ച്ച് സംഘാടകര്‍ പറഞ്ഞു.

റാലിക്കു അഭിവാദ്യം അര്‍പ്പിക്കുന്നതിനു ഡൗണ്ടൗണ്‍ ഡാളസില്‍ റോഡിനിരുവശവും നിരവധി ആളുകള്‍ അണിനിരന്നിരുന്നു

Similar News