വടക്കന്‍ ഹ്യൂസ്റ്റണില്‍ ചെമ്പ് വയര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളന്മാരെ ഉടമ വെടിവെച്ചു
By : സ്വന്തം ലേഖകൻ
Update: 2025-07-30 14:34 GMT
ഹ്യൂസ്റ്റണ്‍ - വടക്കന്‍ ഹ്യൂസ്റ്റണില്‍ ചെമ്പ് വയര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് കള്ളന്മാരെ സ്വത്തിന്റെ ഉടമ വെടിവെച്ചു. പുലര്‍ച്ചെ 4:30 ഓടെ നോര്‍ത്ത് ഫ്രീവേയ്ക്ക് സമീപം ഇ. ബറസ് സ്ട്രീറ്റിലാണ് സംഭവം.
ചെമ്പ് വയര്‍ മോഷ്ടിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഉടമ കള്ളന്മാരുമായി ഏറ്റുമുട്ടുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് ഹ്യൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഒരാളുടെ മുഖത്താണ് വെടിയേറ്റത്. ഇരു കള്ളന്മാരെയും പ്രാദേശിക ട്രോമാ സെന്ററുകളില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും അന്വേഷണം പുരോഗമിക്കു കയാണെന്നും അധികൃതര്‍ വ്യക്തമാക്കി.