ല്യൂസിവില്‍ മൊബൈല്‍ ഹോം പാര്‍ക്കില്‍ വെടിവെപ്പ്, സ്ത്രീ കൊല്ലപ്പെട്ടു പ്രതി സ്വയം വെടിയുതിര്‍ത് ഗുരുതരാവസ്ഥയില്‍
By : സ്വന്തം ലേഖകൻ
Update: 2025-10-23 13:59 GMT
ല്യൂസിവില്‍ (ടെക്സാസ്):ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121-ല്‍ സ്ഥിതിചെയ്യുന്ന ഒരു മൊബൈല്‍ ഹോം പാര്‍ക്കില്‍ ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് ഒരു മണിക് നടന്ന ഇരട്ട ഷൂട്ടിംഗില്‍ ഒരു പുരുഷന് ഒരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തി പിന്നീട് പുരുഷന് സ്വന്തം കഴുത്തില്‍ വെടി വച്ചുകൊണ്ട് ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും പുരുഷന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പൊതു സുരക്ഷയ്ക്ക് ഇപ്പോഴൊന്നും ഭീഷണി ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും, അന്വേഷണം തുടരുന്നതിനാല്‍ പ്രദേശം ഒഴിവാക്കാന്‍ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു.ഇതുവരെ ആക്രമണത്തിന് പിന്നിലുള്ള വ്യക്തികളുടെ തിരിച്ചറിയുന്നതിനോ , സംഭവത്തിന്റെ പ്രേരണയോ വ്യക്തമല്ല