ടെക്‌സസ് ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി സൗജന്യ ട്യൂഷന്‍ പ്രഖ്യാപിച്ചു

Update: 2025-08-05 13:35 GMT

ടെക്‌സാസ് :ടെക്‌സസ് ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി (ടിസിയു) ടെക്‌സാസിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ പ്രഖ്യാപിച്ചു. 2026 അധ്യയന വര്‍ഷം മുതല്‍, 'ടിസിയു ഫോര്‍ ടെക്‌സന്‍സ്' എന്ന പുതിയ പദ്ധതിയിലൂടെ യോഗ്യരായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് പൂര്‍ണ്ണമായും സൗജന്യമായിരിക്കും. ഇതിനുപുറമെ, ഭക്ഷണം, താമസം എന്നിവയ്ക്കുള്ള സാമ്പത്തിക സഹായവും ലഭിക്കും.

വാര്‍ഷിക വരുമാനം 70,000 ഡോളറില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള, Pell Grants-ന് അര്‍ഹതയുള്ള ടെക്‌സസ് നിവാസികളായ ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ടിസിയുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

Similar News