ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും; കമ്പ്യൂട്ടര്‍ ചിപ്പുകള്‍ക്ക് 100% നികുതി ചുമത്തുമെന്ന് ട്രംപ്

Update: 2025-08-07 10:29 GMT

വാഷിംഗ്ടണ്‍: കമ്പ്യൂട്ടര്‍ ചിപ്പുകള്‍ക്ക് 100% നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ഇതോടെ മൊബൈല്‍ ഫോണുകള്‍, കാറുകള്‍, മറ്റ് ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

അമേരിക്കയില്‍ ചിപ്പ് നിര്‍മ്മിക്കുന്ന കമ്പനികളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നും ട്രംപ് വ്യക്തമാക്കി. രാജ്യത്ത് ഉത്പാദനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കം. കോവിഡ് മഹാമാരിയുടെ സമയത്ത് ചിപ്പുകളുടെ ക്ഷാമം കാരണം വാഹനങ്ങളുടെ വില വര്‍ദ്ധിക്കുകയും പണപ്പെരുപ്പം കൂടുകയും ചെയ്തിരുന്നു.

പുതിയ നികുതി കമ്പനികളുടെ ലാഭം കുറയ്ക്കാനും ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താനും ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, യുഎസില്‍ ചിപ്പ് നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 50 ബില്യണ്‍ ഡോളറിലധികം ധനസഹായം നല്‍കുന്ന 'CHIPS and Science Act' എന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാല്‍ ട്രംപ് ഇതിന് എതിരാണ്.

Similar News