ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്
By : സ്വന്തം ലേഖകൻ
Update: 2026-01-01 13:36 GMT
ചിക്കാഗോ: ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ചിക്കാഗോ ഓഹെയര്‍ വിമാനത്താവളത്തില്‍ വലിയ വിമാനക്കമ്പനികള്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍, തന്റെ ജീവനക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്കിയ ഒരു പൈലറ്റിന്റെ തീരുമാനം ശ്രദ്ധേയമാകുന്നു.
അമിതമായ ജോലിഭാരം കാരണം ക്ഷീണിതരായ വിമാന ജീവനക്കാരെ (Flight Attendants) നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കാന്‍ കഴിയില്ലെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റ് കര്‍ശനമായ നിലപാടെടുത്തു. തുടര്‍ന്ന് വിമാനത്തില്‍ കയറിയ യാത്രക്കാരെ ഇറക്കി വിടുകയും പുതിയ ജീവനക്കാര്‍ എത്തുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
അയോവയിലേക്ക് പോകേണ്ടിയിരുന്ന യുണൈറ്റഡ് ബോയിംഗ് 737 വിമാനം കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മണിക്കൂറുകളോളം വൈകിയിരുന്നു.