- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു എഡിജിപിയെ ചോദ്യം ചെയ്യാമോ? അതും ഇംഗ്ലീഷിൽ; നിലയ്ക്കലെ ലാത്തിച്ചാർജിനെതിരെ എഡിജിപി അനിൽ കാന്തിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ആക്രമണപ്പട്ടികയിൽ പ്രതിയാക്കി: ഇംഗ്ലീഷിൽ സംസാരിച്ചത് ഇഷ്ടപ്പെടാത്തതിന്റെ പേരിലാണ് കേസെടുത്തതെന്ന് കോൺഗ്രസ്: സ്വന്തം പാർട്ടിക്കാരും ഡിവൈഎഫ്ഐക്കാരും കെഎസ്‌യുക്കാരൻ സംഘി എന്ന ലേബലിൽ പ്രചരണം ആരംഭിച്ചതോടെ കെഎസ്‌യു പത്തനംതിട്ട ജില്ലാ സെക്രട്ടറി രോഹിത് പ്രസാദ് ഒളിവിൽ
പത്തനംതിട്ട: നിലയ്ക്കലിൽ നടന്ന പൊലീസ് ലാത്തിച്ചാർജിനിടെ എഡിജിപിയെ ചോദ്യം ചെയ്്ത കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി കലാപക്കേസിൽ പ്രതി. തിരുവല്ല സ്വദേശി രോഹിത് പ്രസാദാണ് പുലിവാൽ പിടിച്ചത്. പൊലീസ് വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങിയതോടെ രോഹിത് അണ്ടർ ഗ്രൗണ്ടിലുമായി. വിഷയം മുതലാക്കാൻ സ്വന്തം പാർട്ടിക്കാരും ഡിവൈഎഫ്ഐയും രംഗത്തിറങ്ങി. രോഹിത് കെഎസ്‌യുക്കാരനായ സംഘിയാണെന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ പരക്കുന്നു. കഴിഞ്ഞ 17ന് നിലയ്ക്കലിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ നാമജപയജ്ഞം കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത് പ്രവർത്തകർക്ക് തയാറാക്കിയ കഞ്ഞിയും കുടിച്ച് രോഹിതും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമലയും മടങ്ങി വരുമ്പോഴാണ് നിലയ്ക്കലിൽ വിശ്വാസികൾ വാഹനങ്ങൾ തടയുന്നത് കണ്ടത്. തൊട്ടുപിന്നാലെ പൊലീസിന്റെ ലാത്തിച്ചാർജും നടന്നു. ഇതു കണ്ട രോഹിത് എഡിജിപി അനിൽകാന്തിനോട് നിങ്ങൾ എന്തിനാണ് നിരപരാധികളായ അയ്യപ്പന്മാരെ തല്ലുന്നത് എന്നു ചോദിച്ചു. ഇംഗ്ലീഷിലായിരുന്നു രോഹിതി
പത്തനംതിട്ട: നിലയ്ക്കലിൽ നടന്ന പൊലീസ് ലാത്തിച്ചാർജിനിടെ എഡിജിപിയെ ചോദ്യം ചെയ്്ത കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി കലാപക്കേസിൽ പ്രതി. തിരുവല്ല സ്വദേശി രോഹിത് പ്രസാദാണ് പുലിവാൽ പിടിച്ചത്. പൊലീസ് വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങിയതോടെ രോഹിത് അണ്ടർ ഗ്രൗണ്ടിലുമായി. വിഷയം മുതലാക്കാൻ സ്വന്തം പാർട്ടിക്കാരും ഡിവൈഎഫ്ഐയും രംഗത്തിറങ്ങി. രോഹിത് കെഎസ്‌യുക്കാരനായ സംഘിയാണെന്ന പ്രസ്താവന സോഷ്യൽ മീഡിയയിൽ പരക്കുന്നു.
കഴിഞ്ഞ 17ന് നിലയ്ക്കലിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ നേതൃത്വത്തിൽ നാമജപയജ്ഞം കോൺഗ്രസ് സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്ത് പ്രവർത്തകർക്ക് തയാറാക്കിയ കഞ്ഞിയും കുടിച്ച് രോഹിതും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമലയും മടങ്ങി വരുമ്പോഴാണ് നിലയ്ക്കലിൽ വിശ്വാസികൾ വാഹനങ്ങൾ തടയുന്നത് കണ്ടത്. തൊട്ടുപിന്നാലെ പൊലീസിന്റെ ലാത്തിച്ചാർജും നടന്നു. ഇതു കണ്ട രോഹിത് എഡിജിപി അനിൽകാന്തിനോട് നിങ്ങൾ എന്തിനാണ് നിരപരാധികളായ അയ്യപ്പന്മാരെ തല്ലുന്നത് എന്നു ചോദിച്ചു.
ഇംഗ്ലീഷിലായിരുന്നു രോഹിതിന്റെ ആക്രോശം. ഈ രംഗം പൊലീസിന്റെ വീഡിയോഗ്രാഫർ ഷൂട്ട് ചെയ്യുകയും ചെയ്തു. തന്നെ ചോദ്യം ചെയ്തത് ഇഷ്ടപ്പെടാതിരുന്ന എഡിജിപി മനഃപൂർവം രോഹിതിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നുവത്രേ. എൻജിനീയറിങ് ബിരുദ വിദ്യാർത്ഥിയാണ് രോഹിത്. രംഗം വഷളാകുന്നുവെന്ന് മനസിലാക്കിയ രോഹിത് അവിടെ നിന്നും ഉടൻ തന്നെ മടങ്ങി പോന്നു. ഇതിന് പിന്നാലെ പൊലീസ് പുറത്തു വിട്ട പ്രതിപ്പട്ടികയിൽ രോഹിതിനെയും ഉൾപ്പെടുത്തി ചിത്രം പ്രസിദ്ധീകരിച്ചു. അവസരം വിനിയോഗിച്ച സ്വന്തം പാർട്ടിക്കാരും ഡിവൈഎഫ്ഐക്കാരും കെഎസ്‌യുക്കാരൻ സംഘി എന്ന ലേബലിൽ പ്രചാരണം ആരംഭിച്ചു.
സംഘർഷത്തിൽ താൻ ഉൾപ്പെട്ടിരുന്നില്ലെന്ന് രോഹിത് അറിയിച്ചെങ്കിലും അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് പൊലീസിന്റെ നിലപാട്. എഡിജിപിയോട് രോഹിത് ആക്രോശിക്കുന്ന പടമാണ് പൊലീസ് പുറത്തു വിട്ട ആൽബത്തിലുള്ളത്. കലാപക്കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്ത് തന്നെ റിമാൻഡ് ചെയ്യുമെന്ന് മനസിലാക്കിയതോടെയാണ് രോഹിത് ഒളിവിൽ പോയിരിക്കുന്നത്. അപകടത്തിലായ കെഎസ്‌യു നേതാവിനെ രക്ഷിക്കാൻ മുതിർന്ന കോൺഗ്രസുകാർ ആരും രംഗത്തില്ല എന്നുള്ളതും ശ്രദ്ധേയമാണ്.