- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആശുപത്രിയിൽ അക്രമാസക്തയായത് വൈദ്യപരിശോധനയ്ക്ക് വിസമ്മതം അറിയിച്ച്; പ്രശ്നം ഒഴിവാക്കി യുവതിയുമായി മടങ്ങി പൊലീസ്; ഹോസ്ദുർഗ്ഗ് കോടതി പറഞ്ഞത് അനുസരിച്ച് ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങി അഞ്ജലി; വിവാഹ നിശ്ചയ ശേഷം നാടുവിട്ട ഇറുപത്തിയൊന്നുകാരി പൊള്ളക്കടയിലെ വീട്ടിലെത്തുമ്പോൾ
കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിലെ അഞ്ജലിയോട് ബന്ധുക്കൾക്കൊപ്പം പോകാൻ കോടതി നിർദ്ദേശം. അതിനിടെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് ജില്ലാശുപത്രിയിൽ എത്തിച്ച അഞ്ജലി ആശുപത്രിയിൽ വെച്ച് അക്രമാസക്തമായി. വൈദ്യ പരിശോധന നടത്താൻ അഞ്ജലി വിസമ്മതിച്ചതിനെ തുടർന്ന് വൈദ്യ പരിശോധന പൂർത്തിയാക്കാത്തെ പൊലീസിന് മടങ്ങേണ്ടിവന്നു.
വിവാഹം നിശ്ചയിച്ച ശേഷമാണ് ഇരുപത്തിയൊന്നുകാരിയെ കാണാതായത്. അമ്പലത്തറ ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചു. അങ്ങനെ യുവതിയെ കണ്ടു കിട്ടി. ഏപ്രിൽ 19നാണ് പൊള്ളക്കടയിലെ ആലിങ്കാൽ വീട്ടിൽ ശ്രീധരന്റെ മകൾ കെ അഞ്ജലി(21)വീട്ടിൽനിന്ന് പുറപ്പെട്ടത്. കാണാതായ പെൺകുട്ടിക്കായി പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. തെലങ്കാനയിലെ മണികോണ്ടയിലെ നർസിംഗി പൊലീസ് സ്റ്റേഷൻ പരിധിയിലെ നെക്നാംപൂർ ഹുദ എന്ന ചെറുപട്ടണത്തിലെ ലോഡ്ജിൽ നിന്നാണ് അഞ്ജലിയെ കണ്ടെത്തിയത്.
ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ അഞ്ജലിയെ കോടതി ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. മലയാളി സമാജം പ്രവർത്തകരാണ് അഞ്ജലിയെ കണ്ടെത്തിയതെന്ന വാർത്ത അമ്പലത്തറ പൊലീസ് നിഷേധിച്ചു. 44 ദിവസങ്ങളായി കേരളാ പൊലീസിന്റെ എല്ലാ സംവിധാനങ്ങളുമുപയോഗിച്ചുള്ള അന്വേഷണ ഫലമാണിത്. അതിൽ തെലങ്കാന ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ മലയാളി കൂട്ടയ്മകളുടെ സഹായവും ലഭിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസ് പരസ്യമായും സോഷ്യൽ മീഡിയ വഴിയും ഈ പ്രദേശങ്ങളിലെ ലോഡ്ജുകളുടെയും ഡോർമിറ്ററികളുടേയും നടത്തിപ്പുകാർക്ക് എത്തിച്ചിരുന്നു.
എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകിയിരുന്നു.ഇതിന്റെ ഫലമായാണ് ഇത്ര പെട്ടന്ന് യുവതിയെ കണ്ടെത്താൻ സാധിച്ചത്.മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് ഏറെ പ്രതിസന്ധിയിലാക്കിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഹൈദരാബാദ് വരെ തീവണ്ടി മാർഗ്ഗം സഞ്ചരിച്ച യുവതി പിന്നീട് തെലങ്കാനയിലേക്ക് റോഡ് മാർഗ്ഗമാണ് സഞ്ചരിച്ചത് ഇത് അന്വേഷണത്തിന് സഹായിച്ചു. ലുക്കൗട്ട് പുറപ്പെടുവിച്ച ശേഷം ഹൈദരാബാറിലെത്തിയ അന്വേഷണ സംഘം മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെത്തി വിവരം ധരിപ്പിച്ചിരുന്നു. ഇവിടങ്ങളിൽ അഞ്ജലിയുടെ വർണ്ണചിത്രങ്ങളും പതിപ്പിച്ചു.
മലയാളികൾ ജോലിയാവശ്യാർത്ഥം ഏറെയുള്ള സ്ഥലമാണ് മണി കൊണ്ട നഗരസഭാ പ്രദേശം ഇവിടങ്ങളിൽ വലിയ ഫ്‌ളാറ്റുകളിലെ ഡോർമിറ്ററികളിലൊന്നിലാണ് അഞ്ജലി താമസിച്ചിരുന്നത്. നെക് നാം പൂരിലെ ഹുദ എന്ന ചെറുനഗരത്തിലായിരുന്നു ഇത്. ഐ.ഡി കാർഡ് നൽകിയാൽ ആർക്കും ബെഡ് സ്‌പെയ്‌സ് ലഭിക്കും. അഞ്ജലി താമസിച്ചിരുന്ന ഡോർമെറ്റിയുടെ നടത്തിപ്പുകാരനായ അങ്കുർ സിംഗാണ് ഇവരെ ആദ്യം തിരിച്ചറിയുന്നത് ഉടനെ തന്നെ തൊട്ടടുത്ത മലയാളികളെ വിവരമറിയിക്കുകയും ഇവർ നർസിംഗി പൊലീസിനെ അറിയിക്കുകയുമായിരുന്നു.
അമ്പലത്തറ പൊലീസ് വിവരം ലഭിച്ച ഉടനെ നെക് നാംപൂരിലെ മലയാളി സമാജം പ്രവർത്തകരെ വിവരമറിയിച്ചു തുടർന്നാണ് നർസിംഗി പൊലീസും മലയാളി സമാമാജം പ്രവർത്തകരും ഡോർമിറ്ററിയിലെത്തി അഞ്ജലിയെ നരസിംഗി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നത്. അന്വേഷത്തിന് സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്