- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആയോധന കലകളെല്ലാം വശത്താക്കി; പോപ്പുലർ ഫ്രണ്ടിന്റെ പരിശീലന ക്യാമ്പുകളിലെ സ്ഥിരം സാന്നിധ്യം; ഡൽഹി ഓഫിസിലെ സബ് ഓർഗൈനസർ; മലപ്പുറത്ത് നിന്ന് നിക്കാഹ് ചെയ്തത് മലബാറിൽ സജീവമാകാൻ; പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ഗൾഫിൽ പോയെങ്കിലും പണി ഉപേക്ഷിച്ച് മടക്കം; അൻഷാദ് ബദറുദ്ദീൻ ബുദ്ധിമാനായ ക്രിമിനലെന്ന് അന്വേഷണ ഏജൻസികൾ
പന്തളം: ലഖ്നൗവിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ ചേരിക്കൽ നസീമ മൻസിലിൽ അൻഷാദ് ബദറുദ്ദീൻ(33) കേന്ദ്ര-കേരളാ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു. ദൂരുഹതകൾ ഏറെയുള്ള അൻഷാദിനെ ചുറ്റിപ്പറ്റി വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ മൂന്നാം കണ്ണ് എപ്പോഴുമുണ്ടായിരുന്നു. ഇയാളുടെ വരവും പോക്കും പ്രവൃത്തികളും ഏറെ നിരീക്ഷക്കപ്പെട്ടിരുന്നു.
അതാത് സമയങ്ങളിൽ ഇയാൾക്കെതിരായ റിപ്പോർട്ട് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾക്കും ലഭിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏജൻസികൾ ഇയാളെ കുറിച്ച് പങ്കു വച്ചിരിക്കുന്നത്. സകല ആയോധന പരിശീലനങ്ങളും ഇയാൾ നേടിയിട്ടുണ്ട്. സംഘട്ടനങ്ങൾക്കും അക്രമങ്ങൾക്കും പിന്നണിയിൽ ഇയാൾ ഉണ്ടാകും. പക്ഷേ, ഒരു കേസിലും പ്രതിയാകില്ല. ആകെ പ്രതിയായത് 2010 ഏപ്രിൽ 15 ന് ഡിവൈഎഫ്ഐ പ്രവർത്തകരുമായി ഉണ്ടാക്കിയ അടിയാണ്. ചേരിക്കലിലുള്ള കാസിം റാവുത്തറെ ഇരട്ടപ്പേരു വിളിച്ചതുമായുണ്ടായ തർക്കം എസ്ഡിപിഐ-ഡിവൈഎഫ്ഐ സംഘട്ടനത്തിൽ കലാശിച്ചു. അന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ വീടു കയറി ആക്രമിച്ചതിൽ ഇയാളുടെ മാതാവിന്റെ കൈക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
ചേരിക്കൽ ജുമാമസ്ജിദിന് സമീപം നസീമ മൻസിലിൽ താമസിക്കുന്ന ബദറുദ്ദീന്റെയും നസീമയുടെയും മൂന്നു മക്കളിൽ ഏറ്റവും ഇളയവനാണ് അൻഷാദ്. പിതാവിനും മൂത്ത സഹോദരന്മാർക്കുമൊപ്പം ഗൾഫിലായിരുന്നു കുറേക്കാലം ജോലി. ഇവരെല്ലാം പിന്നീട് നാട്ടിൽ തിരിച്ചെത്തി അൻഷാദ് ആശാരിപ്പണിയും മത്സ്യവ്യാപാരവുമായി കഴിഞ്ഞു കൂടുകയായിരുന്നു. ഇതിനിടെ മാർഷൽ ആർട്സും അഭ്യസിച്ചു. സഹോദരന്മാർക്കൊപ്പം എസ്ഡിപിഐ പ്രവർത്തനം തുടങ്ങിയതാണ് അൻഷാദ്.
ഇപ്പോൾ പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും സജീവ പ്രവർത്തകനാണ്. പോപ്പുലർ ഫ്രണ്ട് ഡൽഹി ഓഫിസിലെ സബ് ഓർഗൈനസർ ആണ് ഇയാളെന്നാണ് പറയപ്പെടുന്നത്. എസ്ഡിപിഐ ശാക്തീകരണ വിഭാഗം കേന്ദ്ര കമ്മറ്റിയംഗമായിരുന്നുവെന്ന വിവരവും രഹസ്യാന്വേഷണ വിഭാഗം നൽകുന്നു. മലപ്പുറത്ത് നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ചാണ ്ഇയാളുടെ പ്രവർത്തനം.
അതിനാൽ തന്നെ പന്തളത്തുകാർക്ക് ഇയാളെപ്പറ്റി വലിയ പിടിയില്ല. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയുമുണ്ടാക്കുന്ന സംഘട്ടനങ്ങളിലും അക്രമങ്ങളിലും പ്രതിയാകാതെ ഇയാൾ ഇത്രയും കാലം രക്ഷപ്പെട്ടിരുന്നത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനാണ് നാട്ടിലെത്തിയത്. പന്തളം നഗരസഭ 31-ാം വാർഡിലെ എസ്ഡിപിഐ സ്ഥാനാർത്ഥിക്ക് വേണ്ടി വീടു കയറിയുള്ള പ്രവർത്തനമാണ് അൻഷാദ് നടത്തിയിരുന്നത്. കഴിഞ്ഞ ഡിസംബർ 16 നാണ് ഇയാൾ അവസാനമായി ചേരിക്കലിൽ ഉണ്ടായിരുന്നത്.
അൻഷാദിനെ കാണാനില്ലെന്ന് കാട്ടി ഇപ്പോൾ ചേരിക്കൽ പുത്തൻകുറ്റിയിൽ വാടകയ്ക്ക് താമസിക്കുന്ന ഭാര്യ മുഹ്സീന കഴിഞ്ഞ 15 ന് പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ 11 മുതൽ അൻഷാദിന്റെ ഫോൺ ഓഫ് ആയിരുന്നു. ശനിയാഴ്ച പന്തളത്തെ വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നതായി മുഹ്സിന പറഞ്ഞു. ഫോണിൽ അൻഷാദിനെ കിട്ടാതെ വന്നപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ഫോൺ ഓഫ് ആയതാണ് പരാതി നൽകാൻ കാരണമെന്നും ഭാര്യ പൊലീസിനോട് പറഞ്ഞിരുന്നു. ജനുവരി അവസാനം ഡൽഹിക്ക് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.
പക്ഷേ, ബീഹാറിലേക്കാണ് പോയത്.അൻഷാദിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി ഫിറോസ് ഖാനെയും വസന്ത പഞ്ചമി ആഘോഷങ്ങൾക്കിടെ സ്ഫോടനത്തിന് പദ്ധതിയിടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗുഡംബ മേഖലയിൽ നിന്ന് യു.പി സ്പെഷ്യൽ ടാക്സ് ഫോഴ്സ് (എസ്ടിഎഫ്) പിടികൂടിയത്. 2010 ലെ ഡിവൈഎഫ്ഐ- എസ്ഡിപിഐ സംഘർഷത്തിൽ അൻഷാദ് പ്രതിയാണ്. ഇതിന്റെ വിചാരണയുടെ ഭാഗമായി ഇന്നലെ അടൂർ ഫാസ്റ്റ് ക്ലാസ് കോടതിയിൽ അൻഷാദ് ഹാജരാകേണ്ടിയിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ വിദഗ്ധ പരിശീലനം സിദ്ധിച്ചയാളാണ് അൻഷാദ്. വിവിധ സംസ്ഥാനങ്ങളിൽ രഹസ്യമായി നടന്ന ക്യാമ്പുകളിലാണ് ഇയാൾ സംബന്ധിച്ചതെന്നും ഐബി റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്