- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്ര നേട്ടവുമായി അൻഷു മാലിക്ക്; ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ വനിത; സെമിയിൽ തറപറ്റിച്ചത് യുക്രെയ്ന്റെ സൊലോമിയ വൈനൈക്കിനെ; ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പാക്കി ഇന്ത്യ
ഒസ്ലോ: ഇന്ത്യൻ താരം അൻഷു മാലിക്ക് ലോക ഗുസ്തി ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ മുന്നേറ്റം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ ഗുസ്തി താരം ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുന്നത്.
സെമിയിൽ ജൂണിയർ യൂറോപ്യൻ ചാമ്പ്യൻ യുക്രെയ്ന്റെ സൊലോമിയ വൈനൈക്കിനെയാണ് അൻഷു മാലിക് കീഴടക്കിയത്. 11-0 എന്ന സ്‌കോറിനാണ് 19കാരിയായ അൻഷു ജയിച്ചത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒരു മെഡൽ ഉറപ്പാക്കി.
അതേസമയം, മറ്റൊരു ഇന്ത്യൻ താരമായ സരിത മോർ സെമിയിൽ തോറ്റു. ബൾഗേറിയയുടെ ബിൽയാന ഡുഡോവയോടാണ് തോറ്റത്. ഇനി വെങ്കല മെഡലിനായി മോറിന് മത്സരിക്കാം.
സ്പോർട്സ് ഡെസ്ക്
Next Story