- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്സവം കഴിഞ്ഞു മടങ്ങുമ്പോൾ കാർ ഇടിച്ചു വീഴ്‌ത്തിയ ശേഷം തുരുതുരാ വെട്ടി; അക്രമം നടന്നത് രാത്രി 12ന് നരിയാപുരം സെന്റ് പോൾസ് സ്‌കൂളിന് സമീപം; യുവാവിന്റെ നില ഗുരുതരം; അപ്പുവിന് നേരെയുള്ള ആക്രമണം ശിവരാത്രി ദിനത്തിലെ വഴക്കിന്റെ തുടർച്ചയെന്ന് നിഗമനം
പത്തനംതിട്ട : ഉത്സവം കഴിഞ്ഞു മടങ്ങിയ യുവാവിനെ കാർ ഇടിച്ചു വീഴ്‌ത്തിയ ശേഷം തുരുതുരാ വെട്ടി. തലക്കും ശരീരത്തുമായി നിരവധി പരുക്കേറ്റ യുവാവ് ഗുരുതര അവസ്ഥയിൽ. കൈപ്പട്ടൂർ സ്വദേശി അപ്പു എന്ന് വിളിക്കുന്ന നിധിൻ കുമാറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 12 ന് നരിയാപുരം സെന്റ് പോൾസ് സ്‌കൂളിന് സമീപം ആണ് സംഭവം.
കാറിലെത്തിയ സംഘം ഇടിച്ചു വീഴ്‌ത്തിയ ശേഷം തുരുതുരാ വെട്ടി. നിധിനു ഒപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞു മടങ്ങുക ആയിരുന്നു നിധിനും സുഹൃത്തുക്കളും. ആക്രമിക്കാൻ വന്നവരെ തിരിച്ചു അറിഞ്ഞിട്ടില്ല.
തല, തോൾ ഭാഗം എന്നിവിടങ്ങളിൽ ആണ് വെട്ട് കൊണ്ടത്. നിധിനെ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ നൽകി. സ്ഥിതി ഗുരുതരം ആയതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
മുൻവൈരാഗ്യം ആണ് അക്രമത്തിനു കാരണം എന്ന് സംശയിക്കുന്നു. കഴിഞ്ഞ ശിവരാത്രി നാളിൽ തൃപ്പാറ ശിവ ക്ഷേത്രത്തിൽ വച്ചു നിധിനും മറ്റൊരു സംഘവുമായി വഴക്ക് നടന്നിരുന്നു. അതിന്റെ തുടർച്ച ആകാം ഇതെന്ന് സംശയിക്കുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്