- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറളം വീർപ്പാട് വാർഡ് ഉപതെരഞ്ഞെടുപ്പ്: കനത്ത സുരക്ഷാക്രമീകരണങ്ങളോടെ വോട്ടെടുപ്പ് തുടങ്ങി; ജയം ഭരണത്തെ നിശ്ചയിക്കും
ഇരിട്ടി: അതീവ സുരക്ഷയിൽ ആറളം പഞ്ചായത്തിലെ വീർപ്പാട് വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ ഏഴിന് മോക് പോളിങോെ തെരഞ്ഞെടുപ്പ് നടപടി തുടങ്ങി. 587 പുരുഷ വോട്ടർമാരും 598 സ്ത്രീകളുമാണ് ആറളത്തുള്ളത്. യു. ഡി. എഫ്്- എൽ.ഡി. എഫ് തുല്യനിലയുള്ള ആറളത്ത് വിജയിക്കുന്നവർ പഞ്ചായത്ത് ഭരണം നിയന്ത്രിക്കും.
തെരഞ്ഞെടുപ്പ് നീതിപൂർവ്വകമായി നടത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റൂറൽ എസ്‌പി നവനീത് ശർമ അറിയിച്ചു. ഇരിട്ടി ഡി.വൈ. എസ്. പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ അഞ്ച് ഇൻസ്പെക്ടർമാർക്കാണ് ബൂത്തിനകത്തും പുറത്തുമായി ചുമതല നൽകിയിട്ടുള്ളത്. വോട്ടർമാരെ തടയാനോ തിരിച്ചറിയൽ കാർഡ് തട്ടിയെടുക്കാനോ ശ്രമിച്ചാൽ ഉടൻ അറസ്റ്റു ചെയ്യാൻ എസ്. പി നിർദ്ദേശം നൽകിയിട്ടുണ്ട്. 1185 വോട്ടർമാരാണ് ഇവിടെയുള്ളത്. വെളിമാനം സെന്റ്സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ, വേൾഡ് വിഷൻ ഹാൾ ഉൾപ്പെടെ രണ്ടു ബൂത്തുകളാണുള്ളത്. പ്രശ്നസാധ്യത മുൻകൂട്ടി കണ്ടു കൊണ്ടു മുഴുവൻ സമയ വീഡിയോ റെക്കാർഡിങ്് സൗകര്യങ്ങൾ ബൂത്തിനകത്ത് സജ്ജീകരിച്ചിട്ടുണ്ട്. വൈകുന്നേരം ആറുമണിക്ക് വോട്ടെടുപ്പ് അവസാനിക്കും. ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ നിരോധിച്ചിട്ടുണ്ട്. നാളെ വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്‌കൂളിൽ രാവിലെ പത്തുമണിമുതലാണ് വോട്ടേണ്ണൽ നടത്തുക. കണ്ണൂർ ജില്ലയിലെ മാവോയിസറ്റ് ഭീഷണിയുള്ള പഞ്ചായത്തുകളിലൊന്നാണ് ആറളം ഗ്രാമപഞ്ചായത്ത്.
ആറളം പഞ്ചായത്തിലെ വീർപ്പാട് പത്താം വാർഡിൽ നിന്നും വിജയിച്ച സി പി എമ്മിലെ ബേബി ജോൺ പൈനാപ്പള്ളി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പഞ്ചായത്ത് ഭരണ സമിതിയിൽ നിലവിൽ ഇരു കക്ഷികൾക്കും തുല്യമായ സീറ്റാണ് ഉള്ളത്. 17 അംഗ ഭരണ സമിതിയിൽ ഒഴിവു വന്ന വാർഡ് ഒഴിച്ച് എൽ ഡി എഫിനും യു ഡി എഫിനും എട്ടു വീതം അംഗങ്ങളുടെ പിൻതുണയാണ് ഉള്ളത്. നറുക്കെടുപ്പിലൂടെ എൽ ഡി എഫാണ് ഇപ്പോൾ ഭരണം നടത്തുന്നത്. വർഷങ്ങളായി യു ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്താണ് ആറളം. അന്തരിച്ച വാർഡ്അംഗം ബേബിജോൺ പൈനാപ്പള്ളി 7 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത് . പഞ്ചായത്ത് ഭരണം ഈ വാർഡ് അംഗത്തിന്റെ വിജയത്തിനൊപ്പം മാറി മറിയും എന്നിരിക്കേ ഇരുമുന്നണികൾക്കും തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ കടുത്ത മത്സരം വാർഡിൽ നടക്കുമെന്നാണ് വിലയിരുത്തൽ.
എൽ ഡി എഫ് സ്ഥാനാർത്ഥിയായി യു.കെ. സുധാകരൻ , യു ഡി എഫ് സ്ഥാനാർത്ഥിയായി സുരേന്ദ്രൻ പാറക്കത്താഴത്ത് , ബിജെപി സ്ഥാനാർത്ഥിയായി എ.കെ. അജയകുമാർ എന്നിവരാണ് പ്രധാനമായി മത്സര രംഗത്തുള്ളത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്