- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; സ്ഥാനാർത്ഥിക്ക് നേരിയ പരിക്ക്; അപകടം പത്തനംതിട്ട റിങ് റോഡിൽ വച്ച്
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വീണയുടെ വാഹനത്തിന് നേരെ അമിത വേഗതയിൽ വന്ന ഇന്നോവ ഇടിക്കുകയായിരുന്നു. പത്തനംതിട്ട റിങ് റോഡിൽ വച്ചായിരുന്നു അപകടം.
അപകടത്തിൽ പരുക്കേറ്റ വീണയും ഡ്രൈവറും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. വീണാ ജോർജിന് കണ്ണിനും ചെവിക്കുമാണ് പരുക്കേറ്റത്. കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
Next Story