- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടിൽ എല്ലാവർക്കും രോഗം ബാധിച്ചപ്പോൾ ബന്ധുവീട്ടിലേക്ക് താമസം മാറ്റി: ഇന്നലെ കോവിഡ് സ്ഥിരീകരിച്ചപ്പോൾ 108 ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തി: ആ ആംബുലൻസിൽ ഡീസൽ തീർന്നതിനാൽ നൗഫൽ ഓടിക്കുന്ന 108ൽ മാറ്റി കയറ്റി; കോഴഞ്ചേരിക്ക് പോകുന്നതിനിടയിൽ പരിചയപ്പെട്ട് മൊബൈൽ നമ്പർ വാങ്ങിയ ശേഷം പീഡനം: മറ്റൊരു ഓട്ടത്തിന് എന്ന് പറഞ്ഞ് വിളിച്ചുവരുത്തി നൗഫലിനെ വിലങ്ങ് അണിയിച്ച് പൊലീസ്; ആറന്മുളയിലേത് രാത്രിയുടെ മറവിൽ ഒരുക്കിയ പീഡന തിരക്കഥ
അടൂർ: ആറന്മുളയിൽ കോവിഡ് രോഗിക്ക് പീഡനം അനുഭവിക്കേണ്ടി വന്നതിന്റെ പിന്നാമ്പുറ കഥ ഞെട്ടിക്കുന്നത്. പത്തൊമ്പതുകാരി വീട്ടിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചപ്പോഴാണ് ബന്ധുവീട്ടിലേക്ക് മാറിയത്. അവിടെ വച്ച് ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചത്. ഇതോടെ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റുന്നതിന് 108 ആംബുലൻസ് അധികൃതർ ഏർപ്പെടുത്തി.
108 ആംബുലൻസിൽ കരാർ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഒരു ആംബുലൻസിൽ ഡ്രൈവറും ഒരു ആരോഗ്യ പ്രവർത്തകനോ വോളന്റിയറോ ഉണ്ടാകും. പീഡനത്തിന് ഇരയായ പെൺകുട്ടിയെ കോവിഡ് ട്രീറ്റ് മെന്റ് സെന്ററിലേക്കും 42 വയസുള്ള മറ്റൊരു സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു. ഇതിൻ പ്രകാരം ഇരുവരെയും നേരത്തേ വന്ന ആംബുലൻസിൽ തന്നെ അയയ്ക്കാൻ തീരുമാനിച്ചു.
ഇതിൻ പ്രകാരം യാത്ര പുറപ്പെടാൻ തുടങ്ങുമ്പോഴാണ് ആംബുലൻസിൽ ഇന്ധനമില്ലെന്ന് ഡ്രൈവർക്ക് മനസിലായത്. അയാൾ തന്നെയാണ് നൗഫൽ ഓടിക്കുന്ന ആംബുലൻസ് വിളിച്ചു വരുത്തി രോഗികളെ അതിൽ കയറ്റി വിട്ടത്. ഇതിൽ ഒരു വോളന്റിയർ കൂടി ഉണ്ടാകുമെന്നാണ് ആദ്യത്തെ ആംബുലൻസിന്റെ ഡ്രൈവർ കരുതിയിരുന്നത്. അങ്ങനെയായിരുന്നില്ലെന്ന വിവരം അയാൾ അറിഞ്ഞിരുന്നുമില്ല. ആംബുലൻസ് മാറിയാണ് രോഗികൾ പോയതെന്ന വിവരം ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞില്ല.
രോഗികളുമായി പോയ വാഹനം തിരികെ വരാൻ വൈകിയതിനെ തുടർന്ന് ആദ്യത്തെ ആംബുലൻസ് ഡ്രൈവറെ ബന്ധപ്പെട്ടപ്പോഴാണ് വാഹനം മാറിയാണ് പോയതെന്ന് മനസിലായത്. പോകുന്ന വഴി നൗഫൽ പെൺകുട്ടിയെ പരിചയപ്പെടുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. ആസൂത്രിതമായി പീഡിപ്പിച്ച ശേഷം നൗഫൽ പെൺകുട്ടിയെ വിളിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. പീഡനം നടന്ന വിവരം അന്വേഷിച്ച പൊലീസ് മറ്റൊരു ഓട്ടത്തിന് പോകാനെന്ന് പറഞ്ഞ് നൗഫലിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.
അതിന് മുൻപായി ഇയാൾ പോയ സ്ഥലം ജിപിഎസ് ട്രാക്കിങ് നടത്തുകയും ചെയ്തിരുന്നു. കസ്റ്റഡിയിൽ എടുത്തപ്പോൾ നൗഫൽ പറഞ്ഞത് പെൺകുട്ടി പറയുന്നത് മുഴുവൻ കളവാണെന്നും കുട്ടിക്ക് മാനസിക നില ശരിയല്ലെന്നുമായിരുന്നു. ഫോണിൽ വിളിച്ചാണ് പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്തത്. അപ്പോഴാണ് നൗഫൽ മാപ്പപേക്ഷിക്കുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്ന് പെൺകുട്ടി പറഞ്ഞത്. കഴിഞ്ഞ വർഷം കായംകുളം പൊലീസ് ചാർജ് ചെയ്ത 2185/19 കേസിലെ പ്രതിയാണ് നൗഫൽ. 308-ാം വകുപ്പാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് പത്തനംതിട്ട എസ് പി കെ ജി സൈമൺ അറിയിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നൗഫലിനെ പിരിച്ചു വിടാൻ ആംബുലൻസ് നടത്തിപ്പുകാർക്ക് മന്ത്രി നിർദ്ദേശം നൽകി. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് യുവതിയെ ഡ്രൈവർ പീഡിപ്പിച്ചത്. ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലെത്തിയ യുവതി അധികൃതരോട് വിവരം തുറന്നു പറഞ്ഞു. പിന്നീട് ആരോഗ്യ പ്രവർത്തകർ പൊലീസിൽ വിവരം അറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ആറന്മുളയിൽ കൊറോണ രോഗിയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തു വൻവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. വിഷയത്തിൽ ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. കൊറോണ രോഗിയായ യുവതിയെ അർദ്ധരാത്രിയാണ് ചികിത്സയ്ക്കായി ആംബുലൻസ് എത്തി കൊണ്ടുപോകുന്നത്. അതും കൊറോണ മാനദണ്ഡങ്ങളെല്ലാം ലംഘിച്ചാണെന്നും കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി. രോഗികൾക്കൊപ്പം ഒരു ആരോഗ്യപ്രവർത്തക ഉണ്ടായിരിക്കണമെന്ന് നിർബന്ധമായിട്ട് പോലും ക്രിമിനൽ പശ്ചാത്തലമുള്ള ആംബുലൻസ് ഡ്രൈവറുടെ കൂടെ രാത്രി 12 മണിക്ക് രണ്ട് യുവതികളെ അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ്.
ആരോഗ്യവകുപ്പിൽ എല്ലാ ചട്ടങ്ങളും ലംഘിച്ച് പാർട്ടിക്കാരെ തിരുകി കയറ്റിയ മന്ത്രി ശൈലജയാണ് ഈ സംഭവത്തിന് ഉത്തരവാദി. ലോകത്ത് ഒരിടത്തും കേട്ടുകേൾവിയില്ലാത്ത കാര്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. വൈകുന്നേരം കണക്കുകൾ പുറത്തുവിടുന്നതല്ലാതെ കൊറോണ പ്രതിരോധത്തിനായി സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം കേരളം ഇപ്പോൾ മയക്കു മരുന്ന് മാഫിയകളുടെ സുരക്ഷിത സ്ഥാനമായി മാറിക്കഴിഞ്ഞു. ആറ്റിങ്ങലിൽ 500 കിലോ ലഹരിമരുന്ന് പിടിച്ചത് ഇതിന്റെ ഉദ്ദാഹരണമാണ്.
കേരളത്തിലെ പല സ്ഥലങ്ങളിലേക്കും എത്തിക്കാനുള്ള കഞ്ചാവും മയക്കുമരുന്നുമാണിതെന്നാണ് പൊലീസ് പറയുന്നത്. കർണാടകയിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ സുഹൃത്ത് അനൂപ് മുഹമ്മദ് ഉൾപ്പെടെയുള്ള മലയാളികൾ നടത്തുന്ന മയക്കുമരുന്ന് റാക്കറ്റിനെതിരെ അന്വേഷണം നടത്താനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Next Story