- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഉപേക്ഷിക്കപ്പെട്ട നിലയിൽ വടിവാളുകൾ കണ്ടെത്തി; വാളിൽ രക്തക്കറയും മുടിനാരും; സഞ്ജിത്തിനെ കൊലപ്പെടുത്താൻ ഉപയോഗിച്ചതാണോ എന്ന് സംശയം; കൊല നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ പിടികളെ കുറിച്ച് അറിവില്ലാതെ പൊലീസ്; എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി
പാലക്കാട്: പാലക്കാട് കണ്ണന്നൂരിൽ ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ദേശീയപാതക്ക് അരികിലാണ് വടിവാളുകൾ കണ്ടെത്തിയത്. നാല് വടിവാളുകളാണ് ചാക്കിൽകെട്ടിയ നിലയിൽ കണ്ടെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ആയുധങ്ങൾ കസ്റ്റഡിയിലെടുത്തു. ഫൊറൻസിക് സംഘവും പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തെ പറമ്പിലെത്തിയ തൊഴിലാളികളാണ് ചാക്കിൽ കെട്ടിയനിലയിൽ വടിവാളുകൾ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞദിവസം ആർ.എസ്.എസ്. പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങളാണോ ഇതെന്നും സംശയമുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികൾ ഉപയോഗിച്ചിരുന്ന വെള്ള മാരുതി 800 കാർ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാർ കണ്ടെത്താൻ പാലിയേക്കര ടോളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. വാടാനപ്പള്ളി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും എറണാകുളം ജില്ലയിലെ ചെറായി, മലപ്പുറം ജില്ലയിലെ പൊന്നാനി എന്നിവിടങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തും. പ്രതികൾ കാറുപേക്ഷിച്ച് മാറിക്കയറാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളുന്നില്ല.
അതേസമയം സഞ്ജിത്തിനെ ആക്രമിച്ച പ്രതികളെ കണ്ടാൽ അറിയാമെന്ന് സഞ്ജിത്തിന്റെ ഭാര്യ അർഷിക മാധ്യമങ്ങളോട് പ്രതികരിച്ചു. മമ്പ്രത്തെ വീട്ടിൽ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ ആക്രമിക്കപ്പെട്ടെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷിയായ അർഷിക പറഞ്ഞു. നേരത്തെ സഞ്ജിത്തിന് ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ടാണ് ആക്രമിച്ചതെന്നും അവർ പറഞ്ഞു.
അതേസമയം സഞ്ജിത്തിന്റെ കൊലപാതക്കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തുവന്നു. പട്ടാപ്പകൽ കൊലപാതകം നടത്തി പ്രതികൾ രക്ഷട്ടെത് സിപിഎം-എസ്ഡിപിഐ ബന്ധം കൊണ്ടെന്നാണ് ബിജെപിയുടെ ആരോപണം. പട്ടാപ്പകൽ നടുറോടിൽ ഭാര്യയുടെ മുന്നിലിട്ട് ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം നടന്ന് 24 മണിക്കൂറിന് ശേഷവും പ്രതികളെ കണ്ടെത്താനാവാത്തതിൽ സർക്കാരിനെതിരെ സമ്മർദ്ദം കടുപ്പിക്കുകയാണ് ബിജെപി. ചെങ്കൊടി ത്തണലിൽ ഭീകരവാദം തഴച്ചുവളരുകയാന്നൈന്ന് പി കെ കൃഷ്ണദാസ് പാലക്കാട്ട് കുറ്റപ്പെടുത്തിയപ്പോൾ ഒരു പടി കൂടി കടന്ന് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ഇക്കാര്യം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ ഗവർണറെയും കണ്ടു. വീട്ടിൽ നിന്നിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ആക്രമിക്കപ്പെട്ടെന്ന് സഞ്ജിത്തിന്റെ ഭാര്യയും ദൃക്‌സാക്ഷിയുമായ അർഷിക പറഞ്ഞു. നേരത്തെ ഭീഷണി ഉണ്ടായിരുന്നു. നാട്ടുകാരുടെ മുന്നിലിട്ട ആക്രമിച്ചത്. പ്രതികളെ കണ്ടാലറിയാമെന്നും സഞ്ജിത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ശരീരത്തിൽ 15 വെട്ടുകളേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ. പ്രവർത്തകരാണെന്നാണ് ബിജെപി.യുടെ ആരോപണം. എസ്.ഡി.പി.ഐ.യുടെ ശക്തികേന്ദ്രങ്ങളിലും അന്വേഷണം നടത്തിവരികയാണ്.
മറുനാടന് മലയാളി ബ്യൂറോ