- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ എത്തിക്കാനെന്ന് പറഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോയി; യാത്രാ മേധ്യം മരണം; 50 കിലോ മീറ്ററോളം ദൂരെ എത്തിച്ച് പാതവക്കിൽ ഉപേക്ഷിച്ച് കടന്നു; മൂന്നംഗസംഘം പൊലീസ് പിടിയിൽ
കോതമംഗലം: കെട്ടിടത്തിൽനിന്നും വീണ് പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ എത്തിക്കാനെന്നും പറഞ്ഞ് ഓട്ടേറിക്ഷയിൽ കയറ്റി കൊണ്ടുവരികയും യാത്രമധ്യേമരണപ്പെട്ടപ്പോൾ 50 കിലോമാറ്ററോളം ദൂരെ എത്തിച്ച് പാതവക്കിൽ ഉപേക്ഷിച്ച് കടക്കുകയും ചെയ്ത മൂന്നംഗസംഘം പൊലീസ് പിടിയിൽ.
ഈ മാസം 24-ന് രാവിലെ കോതമംഗലം തങ്കളം - മലയിൻകീഴ് ബൈപ്പാസ് റോഡരികിൽ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വഷണത്തിൽ ഊഞ്ഞാപ്പാറ നെടുമ്പിള്ളിക്കുടി വീട്ടിൽ പത്മനാഭൻ മകൻ ശ്രീജിത്ത് @ ശ്രീക്കുട്ടൻ (36), ഇഞ്ചൂർ മനക്കപ്പറമ്പിൽ വീട്ടിൽ മുരികേശൻ മകൻ കുമാരൻ (59), കുറ്റിലഞ്ഞി പുതുപ്പാലം ഭാഗത്ത് കിഴക്കുകുന്നേൽ വീട്ടിൽ അയ്യപ്പൻ നായർ മകൻ അനിൽകുമാർ (45) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്.
തിരുവനന്തപുരം കാട്ടാക്കട മലയൻകീഴ് ചെഞ്ചേരിവീട്ടിൽ ബിജുവിന്റെ മൃതദേഹമാണ് 24-ന് കോതമംഗലം ബൈപാസ്സ് റോഡിൽ കണ്ടെത്തിയത്.അടിമാലിയിൽ വച്ച് കെട്ടിടത്തിൽ നിന്നും വീണതിനെത്തുടർന്ന് ഗുരുതരമായിപരിക്കേറ്റ ബിജുവിനെ ഇവർ തങ്ങൾ ഓട്ടോയിൽക്കയറ്റികൊണ്ടുവന്നെന്നും ഇടയ്ക്ക് വച്ച് മരിച്ചെന്നും മൃതദ്ദേഹം കോതമംഗലത്തെത്തിച്ച് പാതയോരത്ത് നിക്ഷേപിച്ച് സ്ഥലം വിടുകയായിരുന്നെന്നുമാണ് ഇവർ പൊലീസിനെ ധരിപ്പിച്ചിട്ടുള്ളത്.
ബിജുവും അറസ്റ്റിലായവരും സുഹൃത്തുക്കളും ഒരുമിച്ച് ജോലിചെയ്തിരുന്നവരുമാണ്.കുമാരന്റെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് അടിമാലി, കട്ടപ്പന, നെടുങ്കണ്ടം ഭാഗങ്ങളിൽ കടകളുടെ റോളിങ് ഷട്ടറിന് ഗ്രീസ് ഇടുന്ന ജോലിയായിരുന്നു ഇവർ ചെയ്തുവന്നിരുന്നത്. വരുമാനം മുഴുവനും മദ്യപാനത്തിന് വിനിയോഗിച്ച് കറങ്ങി നടക്കുന്ന രീതിയായിരുന്നു ഇവരുടേത്. 23.-ന് അടിമാലി ഭാഗത്ത് ജോലി കഴിഞ്ഞ് എല്ലാവരും കൂടി അമിതമായി മദ്യപിച്ച ശേഷം വൈകിട്ട് 7 മണിയോടെ അടിമാലി മഠംപടി ഭാഗത്ത് ഒരു ലോഡ്ജിൽ മുറിയെടുക്കാനെത്തി.
ഈയവസരത്തിൽ ബിജു കാൽവഴുതി കെട്ടിടത്തിന്റെ റോഡ് നിരപ്പിലുള്ള നാലാം നിലയിൽ നിന്നും രണ്ടാം നിലയുടെ മുന്നിലുള്ള മുറ്റത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും ബിജുവിന് ശരീരമാസകലം ഗുരുതര പരിക്കേറ്റിരുന്നു.ആശുപത്രിയിൽ കൊണ്ടു പോവുകയാ
ണെന്ന് കാഴ്ചക്കാരെ അറിയിച്ച ശേഷം ബിജുവിനേയും ഓട്ടോറിക്ഷയിൽ കയറ്റി ഇവർ അവിടെ നിന്നും കടന്നു. യാത്രക്കിടെ ബിജു മരിച്ചു എന്ന് മനസ്സിലാക്കിയ ഇവർ രാത്രിയോടെ കോതമംഗലം ഭാഗത്ത് എത്തി തങ്കളം ബൈപ്പാസിൽ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് നാടുവിട്ട് കോതമംഗലത്ത് എത്തിയ ബിജു ആദ്യ കാലങ്ങളിൽ നഗരത്തിൽ ചെമ്മീൻ വില്പന നടത്തിയിയിരുന്നു.ഇതെത്തുടർന്ന് ചെമ്മീൻ ബിജു എന്ന വിളിപ്പേരും വീണു.കോതമംഗലം നിവാസികൾക്ക് സുപരിചിതനുമാണ്്.
മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മനസിലാക്കി ബിജുവിന്റെ കൂട്ടുകാരെ കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. അന്വഷണത്തിൽ ഇവർ മൂവരും നെടുങ്കണ്ടത്ത് ഉണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയെത്തി പ്രതികളെ പിടികൂടുകയും മൃതദേഹം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തുകയും ചെയ്തു.
ബിജുവിനെ ആശുപത്രിയിൽ എത്തിച്ചാൽ കൈയിൽ നിന്നും പണം ചെലവാക്കേണ്ടി വരുമെന്നതിനാലാണ് തങ്ങൾ അതിന് തയ്യാറാകാതിരുന്നതെന്ന് ചോദ്യം ചെയ്യലിൽ അറസ്റ്റിലായവർ വെളിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.. ഇൻസ്പെക്ടർ അനിൽ ബി യുടെ നേതൃത്വത്തിൽ എസ് ഐ ശ്യാംകുമാർ, ഷാജു ഫിലിപ്പ്, എ എസ് ഐ മാരായ നിജു ഭാസ്കർ, ഷാജി കുര്യാക്കോസ്, രഘുനാഥ്, മുഹമ്മദ്, പൊലീസുകാരായ രഞ്ജിത്ത്, ആസാദ്, നിശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ലേഖകന്.