മിസോറി : ഇന്ത്യൻ അമേരിക്കൻ സോഫ്റ്റ്‌വെയർ എൻജിനീയർ ഷെറിഫ് റഹ്മാൻ ഖാൻ (32) വെടിയേറ്റു മരിച്ച കേസിൽ പ്രതി കോൾ ജെ മില്ലർ (23) അറസ്റ്റിലായി. മാർച്ച് 31 നായിരുന്നു സംഭവം . ഖാന്റെ പെൺസുഹൃത്ത് താമസിച്ചിരുന്ന യൂണിവേഴ്സിറ്റി സിറ്റി അപ്പാർട്ട്മെന്റിൽ സന്ദർശനത്തിനെത്തിയതായിരുന്നു അതേ സമയം പെൺ സുഹൃത്തിന്റെ മറ്റൊരു സുഹൃത്ത് മില്ലറും അവിടെ ഉണ്ടായിരുന്നു.

ഖാനും, മില്ലറും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ഖാൻ മില്ലറെ മർദ്ദിക്കുകയും, സെൽഫോൺ തട്ടിയിടുകയും ചെയ്തു. ഇതിൽ കുപിതനായ മില്ലർ കൈവശം ഉണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ചു മൂന്നുതവണ റഹ്മാൻ ഖാനു നേരെ വെടിയുതിർക്കുകയായിരുന്നു. റഹ്മാൻ ഖാൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. എന്നാൽ ഖാനു നേരെ നടന്നതു വംശീയ ആക്രമണമാണെന്നാണു കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. ഭോപ്പാലിലെ സുഭാഷ് നഗറിൽ നിന്നാണു ഖാൻ അമേരിക്കയിൽ എത്തിയത്.

കോവിഡ് മഹാമാരിയുടെ സാഹര്യത്തിൽ ഖാന്റെ സംസ്‌കാരം നടത്തി. ഖാന്റെ പേരിൽ ഗോ ഫണ്ട് മീ എകൗണ്ട് ആരംഭിച്ചു . ഇതിനകം 25,000 ഡോളർ സമാഹരിച്ചിട്ടുണ്ട് .

യൂണിവേഴ്സിറ്റി പൊലീസ് മില്ലർക്കെതിരെ കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. മില്ലർക്കെതിരെ തോക്കുമായി ബന്ധപ്പെട്ടു സെന്റ് ലൂയിസ് കൗണ്ടിയിൽ കേസ് നിലവിലുണ്ട്. ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റ് സംഭവുമായി ബന്ധപ്പെട്ടു അന്വേഷണം ആരംഭിച്ചു. ഭോപ്പാലിലുള്ള കുടുംബാംഗങ്ങൾ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്