ഫ്‌ളോറിഡ:- കിടക്കയിൽ നിന്നും ലഭിച്ച തോക്കെടുത്ത് കളിക്കുന്നതിനിടയിൽ മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ വെടിയുതിർത്തതിനെ തുടർന്ന് സഹോദരി 2 വയസ്സുകാരിക്ക് ഗുരുതരപരിക്ക്.

സംഭവത്തിൽ 2 യുവാക്കൾക്കെതിരെ പൊലീസ് കേസ്സെടുത്തു മെയ് 21 വെള്ളിയാഴ്ച വീട്ടിലിരുന്ന മൂന്നു യുവാക്കൾ എൻ.ബി എ മൽസരങ്ങൾ വീക്ഷിക്കുന്നതിനിടയിലായിരുന്നു സംഭവം.വെടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ യുവാക്കൾ മാറിൽ വെടിയേറ്റ കുട്ടിയേയും വാരിയെടുത്ത് വാഹനത്തിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ അപകടത്തിൽപെട്ടു. അതുവഴി വന്ന മറ്റൊരാളാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയയായ കുട്ടി ഗുരുതാവസ്ഥയിൽ തുടരുന്നു.

സംഭവത്തെ തുടർന്ന് വീട്ടിലെത്തി പരിശോധന നടത്തിയ പൊലീസ് അവിടെ നിന്നും കഞ്ചാവും മയക്കുമരുന്നും കണ്ടെടുത്തു.കെവോന്റ് വിൻസൺ (23) വീട്ടിലേക്ക് കൊണ്ടുവന്ന തോക്ക് അലക്ഷ്യമായി കിടക്കയുടെ തലയിണയ്ക്കടിയിൽ വെക്കുകയായിരുന്നു. അവിടെ നിന്നാണ് കുട്ടിക്ക് തോക്ക് ലഭിച്ചത്.

വീടിന്റെ ഉടമസ്ഥൻ ചാഡ് ബറീൻ ( 24 ) മറ്റു നിരവധി കേസ്സുകളിൽ പ്രതിയായിരുന്നു. ഇരുവർക്കുമെതിരെ കഞ്ചാവ് മയക്കുമരുന്ന് എന്നിവ കൈവശം വെച്ചതിനും തോക്ക് അലക്ഷ്യമായി വീടിനകത്തു വെച്ചതിനും കേസ്സെടുത്തു.ഇരുവരും പൊലീസുമായി സഹകരിക്കുന്നതായി പോർക്ക് കൗണ്ടി ഷെരീഫ് ഓഫീസ് പറഞ്ഞു.

സംഭവം നടക്കുമ്പോൾ കുട്ടികളുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. മനഃപൂർവം സംഭവിച്ചതാണിതെന്ന് വിശ്വസിക്കുന്നില്ലയെന്നും ഫ്‌ളോറിഡാനിയമ്മൻ സരിച്ചു ഇത്തരം സംഭവങ്ങളിൽ ഏഴു ദിവസങ്ങൾക്കു ശേഷമേ അറസ്റ്റ് ഉണ്ടാകൂ എന്നും ഷെറിഫ് ഓഫീസ് അറിയിച്ചു