- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടൂറിസ്റ്റ് ഹോം റൂംബോയിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ
കണ്ണൂർ കണ്ണൂർ നഗരത്തിലെ ടൂറിസ്റ്റ് ഹോമിലെത്തിയ സംഘം റൂം ബോയിയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കി റോഡിൽ തള്ളിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ സിറ്റി ഉരുവച്ചാലിലെ സുനിൽകുമാർ (40), തയ്യിൽ സ്വദേശി വെങ്കിടേഷ് (25), മൈതാനപ്പള്ളി സ്വദേശി അഭിമന്യു (26) എന്നിവരെയാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിതുകൊടേരിയും സംഘവും പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുനീശ്വരൻ കോവിലിന് സമീപത്തെ അഭിലാഷ് ടൂറിസ്റ്റ് ഹോം ജീവനക്കാരൻ ചിറക്കൽ അഞ്ചുക്കണ്ടിയിലെ ഷിബിനെയാണ് കാറിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്. പെരുന്നാൾ ദിവസം ലോഡ്ജിലെത്തിയ സംഘം അസഭ്യം പറഞ്ഞത് ഷിബിൻ ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വിവരമറിഞ്ഞ് എസ്‌ഐ ഹാരിസ്, സിറ്റി സ്റ്റേഷൻ എസ്‌ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചലിൽ കണ്ണൂർ റെയിൽവെ സ്റ്റേഷൻ റോഡിൽ ഷിബിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിലെത്തിക്കുകയും തെരച്ചലിൽ മൂന്ന് പ്രതികളെയും ഇവർ സഞ്ചരിച്ച പി.വൈ 03 എ 7 948 നമ്പർ ആൾട്ടോ കാറും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ