കണ്ണൂർ: കണ്ണൂർ കാൽടെക്‌സ് ജംഗ്ഷനിൽ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ പ്രീതിയാണ് മരിച്ചത്. കാൽടെക്‌സ് ജംഗ്ഷനിലെ സിഗ്‌നലിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു.

വണ്ടിയിൽ നിന്ന് തെറിച്ചു വീണ യുവതിയുടെ മുകളിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു.