- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ: നിർമ്മാണ തൊഴിലാളി ജോലിക്കിടെ ഊരിവച്ച ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പണവും മൊബൈൽ ഫോണും എ.ടി.എം കാർഡും കവർന്ന പ്രതി അറസ്റ്റിൽ. വളപട്ടണം മന്നയിൽ മൂസാ ക്വാട്ടേർസിൽ താമസിക്കുന്ന മുഹമ്മദ് ഷിഹാസി(26)നെയാണ് ഇൻസ്പെക്ടർ കെ.അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ സതീശൻ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ മൂന്നാം തീയതി രാവിലെ 11.30ഓടെയാണ് സംഭവം.
കണ്ണപുരത്തെ ഒരു വീട്ടിൽ ജോലിക്കെത്തിയ നിർമ്മാണ തൊഴിലാളി തമിഴ്‌നാട് കള്ളക്കുറുശി സ്വദേശിയും കണ്ണപുരം പാലത്തിന് സമീപം അണ്ണൻ കോളനിയിൽ താമസക്കാരനുമായ അനന്തന്റെ മകൻ എ.ജിത്തു(23)വിന്റെ 10,500 രൂപയും മൊബൈൽ ഫോണും എ.ടി.എം കാർഡുമാണ് മോഷണം പോയത്. തുടർന്ന് കണ്ണപുരം പൊലീസിൽ പരാതി നൽകി.
കേസെടുത്ത പൊലീസ് എസ്‌ഐ വി.ആർ വിനീഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ റയീസ് എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെ സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.