- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ടു; പീഡിപ്പിച്ചു നഗ്‌നചിത്രങ്ങളും വിഡിയോയും പകർത്തി; യുവാവ് അറസ്റ്റിൽ
ചങ്ങനാശ്ശേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചകേസിൽ യുവാവ് അറസ്റ്റിൽ. മാലം ചെറുകര വീട്ടിൽ അനന്ദുവിനെയാണ്(23) ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചിരുന്നതെന്നും നഗ്‌നചിത്രങ്ങളും വിഡിയോയും പകർത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
ഒന്നരവർഷത്തോളമായി പീഡിപ്പിച്ചുവരുകയായിരുവെന്നും പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ വിലക്കുകയും അനന്ദുവിനെ താക്കീത് ചെയ്യുകയും ചെയ്തു. ഇതോടെ അനന്ദു പെൺകുട്ടിയുടെ നഗ്‌ന ഫോട്ടോകളും വിഡിയോയും കുട്ടിയുടെ പിതാവിന് അയച്ചുകൊടുത്തു. ഇതോടെ പിതാവ് ചിങ്ങവനം പൊലീസിൽ പരാതിനൽകി.
മറുനാടന് മലയാളി ബ്യൂറോ
Next Story