കണ്ണൂർ: മറ്റൊരാളുടെ ഭാര്യയ്ക്കു അശ്‌ളീല മൊബൈൽ സന്ദേശമയച്ചുവെന്ന് ആരോപിച്ച് യുവാവിനെ ലോഡ്ജിൽ കയറി മർദ്ദിച്ചവശനാക്കി കാറിൽ തട്ടി കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു വാട്‌സ് ആപ്പിൽ ഭർതൃമതിയായ യുവതിക്ക് അശ്‌ളീല സന്ദേശമയച്ചുവെന്നാരോപിച്ചാണ് പരിയാരം കുണ്ട പാറ സ്വദേശി ജയ് മോനെ ( 39 ) ഒരു സംഘമാളുകൾ ആക്രമിച്ചത്.

ഇയാളെ മർദ്ദിച്ചു അവശനാക്കിയതിനു ശേഷം കാറിൽ കയറ്റി തട്ടി കൊണ്ടുപോവുകയും വീടിന് സമീപം തള്ളുകയുമായിരുന്നു. ബുധനാഴ്‌ച്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. തളിപറമ്പ് ഹൈവേ ലോഡ്ജിൽ താമസിക്കുകയായിരുന്ന ജയ് മോന്റെ മുറിയിൽ കയറിയ അക്രമി സംഘം വാതിൽ അകത്തു നിന്നും കുറ്റിയിട്ടതിനു ശേഷം പൊതിരെ തല്ലുകയും വലിച്ചിഴച്ചു കാറിൽ കയറ്റിയതിനു ശേഷം ഇയാളുടെ വീടായ കുണ്ടും പാറയ്ക്കു സമീപം തള്ളുകയുമായിരുന്നു തളിപറമ്പ് പൊലിസ് മർദ്ദനമേറ്റ ജയ് മോന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.