കണ്ണൂർ: സർക്കാർ വാഹനം തീവെച്ച് നശിപ്പിച്ച കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കാൽ നൂറ്റാണ്ടിനു ശേഷം പൊലീസ്അറസ്റ്റ് ചെയ്തു. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരപ്രയിലെ പുതിയേടത്ത് കണ്ടി മൊയ്തീനെ (51) യാണ് ടൗൺ സിഐ. ശ്രീജിത്തുകൊടേരിയും സംഘവും അറസ്റ്റ ചെയ്തത്.

കലക്ടറേറ്റ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന സർക്കാർ വകയുള്ള ജീപ്പ്‌കോൺഗ്രസ്സ് അനുഭാവിയായ പ്രതിയുൾപ്പെടെയുള്ളവർ 1997ൽ തീവെച്ച് നശിപ്പിച്ചുവെന്നായിരുന്നു കേസ്. കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഹാജരാവാത്തതിനെത്തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്‌ഐ.യോഗേഷ്, എഎസ്ഐ.ഷജിക്ക്, സി.പി.ഒ നാസർ എന്നിവരുമുണ്ടായിരുന്നു.