കൊച്ചി: ഇതാണു ബെസ്റ്റ് ഫാമിലിയെന്നു പറയുന്നത്! പന്ത്രണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവ് ജയിലിലായപ്പോൾ പിന്നാലെ പ്രണയം നടിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മകനും അകത്തായി. കലുർ സ്റ്റേഡിയം ഗ്രണ്ടിനു സമീപം താമസിക്കുന്ന ഷാജി എന്ന് വിളിക്കുന്ന ഇബ്രാഹിമിന്റെ മകൻ ആഷിഖ് (25) ആണ് എറണാകുളം നോർത്ത് സി.ഐ അറസ്റ്റ് ചെയതത്. ആഷിഖിനെ കൊച്ചിയിലെ തന്നെ ഒരു മാളിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. മുവാറ്റപുഴ സ്വദേശിനിയായ ബി.ഡി.എസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു വലയിലാക്കിയതിനു ശേഷം പീഡിപ്പിക്കുകയായിരുന്നു.

കോടികളുടെ ആസ്തിയുള്ള ബിസിനസ്സുകാരനാണെന്ന് പരിചയപ്പെടുത്തിയാണ് വിവാഹം ചെയ്യാമെന്ന വാഗ്ദാനത്തിൽ തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ലക്ഷ്വറി കാറുകളിൽ കയറ്റി കേരളത്തിന്റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പറയുന്നു.

എറണാകുളം ജി.സി.ഡി.എ യിലെ കോംപ്ലക്‌സിൽ മൊബെൽ കട നടത്തിയിരുന്ന ആഷിഖിന് പിതാവായ ഇബ്രാഹിമിനൊപ്പം പലിശക്ക് പണം നൽകുന്ന ഏർപ്പാടാണുണ്ടായിരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച മറ്റൊരു ലൈംഗികപീഡനക്കേസിലെ പ്രതിയാണ് ആഷിഖിന്റെ പിതാവായ ഷാജി എന്നു വിളിക്കുന്ന ഇബ്രാഹിം. തന്റെ ഹോസ്റ്റലിലെ ജോലിക്കാരിയുടെ 12 വയസ്സുള്ള മകളെ പീഡീപ്പിച്ച കേസിൽ കാക്കനാട് റിമാൻഡ് ജയിലിൽ നിന്നും ഇറങ്ങിയത് രണ്ടു മാസം മുമ്പാണ്.

ഷാജി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് മുങ്ങിയിരുന്നു. പിന്നീട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവച്ചതിന് ശേഷം ഗൾഫിൽ നിന്നും വരുത്തി അറസ്റ്റ് ചെയ്യുകയായിരന്നു. പിതാവായ ഷാജിക്ക് എല്ലാ സഹായങ്ങളും ഏർപ്പാട് ചെയ്തിരുന്നതും മകനായ ആഷിഖായിരുന്നു. പെരുമ്പാവുർ സ്വദേശിയായിരുന്ന ഷാജിയും മകനും എറണാകുളം സിറ്റിയിൽ വന്നതിന് ശേഷം പലിശക്ക് പണം നൽകുക, വ്യാജ ആർ സി ബുക്കുണ്ടാക്കുക, ചന്ദനക്കടത്ത് തുടങ്ങിയവയുൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ഇബ്രാഹിമിനെ ആഡംബരകാറിൽ കൊണ്ടു നടന്നുള്ള പൊലീസിന്റെ രഹസ്യ തെളിവെടുപ്പ് വിവാദമായിരുന്നു. ഷാജി എന്ന വിളിക്കുന്ന ഇബ്രാഹിമിനെയും കൊണ്ടുള്ള തെളിവെടുപ്പാണ് വിവാദമാകുന്നത്.

ഷാജിയുടെ കടവന്ത്ര ഫ്‌ലാറ്റിലും വാഗമണ്ണിലുമാണ് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി ക്രൂരമായി പീഡിക്കപ്പെട്ടത്. റിയൽ എസ്റ്റേറ്റ് ബിസ്സിനസുകാരനായ ഷാജിയുടെ ഉയർന്ന പൊലീസുദ്യോഗസ്ഥരുമായുള്ള അടുപ്പം മുലം കേസിന്റെ തുടക്കം മുതൽ അലംഭാവം കാട്ടിയിരുന്നു. അന്വേഷണവും അറസ്റ്റ് വിവരങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിവരഹസ്യമായാണ് പൊലീസ് നീക്കിയത്.മാദ്ധ്യമങ്ങളിൽ വാർത്ത വരാതിരിക്കാൻ പ്രത്യേക ശ്രദ്ധ പൊലീസ് നടത്തിയിരുന്നു. എന്നാൽ ഈ വിഷയം മറുനാടൻ വാർത്തയാക്കിയതോടെ പൊലീസിന് നടപടിയെടുക്കാൻ കഴിയാത്ത സാഹചര്യം വന്നു. ഇതോടെയായിരുന്നു അറസ്റ്റ്. ഇബ്രാഹിം പീഡിപ്പിച്ച പെൺകുട്ടിയും കുടുംബവും ക്വട്ടേഷൻ സംഘം വധഭീഷണി മുഴക്കിയതിനെ തുടർന്നു മറ്റൊരു ജില്ലയിലേക്ക് രഹസ്യമായി താമസം മാറ്റിയിരുന്നു. തങ്ങെളെ വധിക്കമെന്ന് ഭീഷണി മുഴക്കിയ സംഘങ്ങൾക്കെതിരെ എറണാകള് റേഞ്ച് ഐജിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും അന്വേഷണ ഉദ്യോഗസ്ഥർ എടുത്തില്ല. ഷാജിയുടെ മകനാണ് നാട്ടു വിട്ടു പോകാൻ ആലപ്പുഴയിലുള്ള ഗുണ്ടാസംഘത്തിന് ക്വട്ടേഷൻ നൽകിയതെന്ന് പരാതിയിൽ പറഞ്ഞിരുന്നു.

ഷാജിയുടെ കാക്കനാടുള്ള ഹോസ്റ്റലിലെ ജീവനക്കാരിയുടെ മകളാണു പീഡനത്തിന് ഇരയായ പെൺകുട്ടി. മാതാവിന് സഹായത്തിന് എത്തിയിരുന്ന ഷാജിക്കു കുട്ടിയുമായുള്ള അടുപ്പം ഇത്തരത്തിലാകമെന്ന് കരുതിയില്ലെന്ന് പറയുന്നു. കുട്ടിയുടെ മാതാവിനും പീഡനത്തിൽ പങ്കണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ഗുഢാലോചനയും നടന്നിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങൾ സംശയത്തോടെയാണ് എല്ലാവരും കാണുന്നത്. കലൂർ സ്റ്റേഡിയത്തിനു പുറകിൽ താമസിക്കുന്ന ഇബ്രാഹിം ആണ് കലൂരിലെ ഒരു സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പിഡീപ്പിച്ച ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞത്.

വിദേശത്തിരുന്നു കൊണ്ടു തന്നെ കേസ്സ് ഒത്തുതീർപ്പാക്കാൻ ഷാജിയുടെ മകൻ ആഷിക് വഴി പലപ്പോഴായി പെൺകുട്ടിയുടെ മാതാവിനെ ബന്ധപ്പെട്ടിരുന്നു. 20 ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്‌തെങ്കിലും കുട്ടിയുടെ മാതാവ് വഴങ്ങിയില്ല. ഇതോടെയാണ് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങേണ്ട അവസ്ഥയുണ്ടായത്. ഈ കേസിലെ അച്ഛന്റെ മകനാണ് ഇപ്പോൾ പീഡനക്കേസിൽ പൊലീസ് അകത്താക്കിയത്.