- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടാപ്പകൽ മൊബൈൽ മോഷണം പതിവായി; കള്ളന്മാരെ സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടിച്ച് എഎസ്ഐ
ചെന്നൈ: മെബൈൽ ഫോൺ കവർന്ന കള്ളന്മാരെ സിനിമാ സ്റ്റൈലിൽ ബൈക്കിൽ പിന്തുടർന്ന് പിടികൂടി എഎസ്ഐ. ഇതോടെ പിടിയിലായത് പതിവ് മൊബൈൽ മോഷ്ടാക്കളും. ചെന്നൈ മാധവാരം സമീപം ഇന്നലെ രാവിലെയാണ് സംഭവം. മാധവാരം സ്റ്റേഷനിലെ സൈബർ സെൽ ക്രൈം വിഭാഗത്തിലെ എഎസ്ഐ അന്റലിൻ രമേശാണ് കവർച്ചാ സംഘത്തെ പിന്തുടർന്ന് പിടികൂടിയത്.
നഗരത്തിലെ വ്യാപാരിയായ രവി ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ രണ്ടുപേർ വാഹനം തടഞ്ഞുനിർത്തി. രവിയുടെ പോക്കറ്റിലുണ്ടായിരുന്ന ഐ ഫോൺ തട്ടിപ്പറിച്ചു രക്ഷപ്പെട്ടു. ഈസമയത്താണു മാധവാരം സ്റ്റേഷനിലെ സൈബർ സെൽ ക്രൈം വിഭാഗത്തിലെ എഎസ്ഐ. അന്റലിൻ രമേശ് ഓഫീസിലേക്കുള്ള യാത്രക്കിടെ അവിടെ എത്തുന്നത്. ബഹളം കേട്ടു രമേശ് കവർച്ചക്കാരുടെ ഇരുചക്രവാഹനത്തെ പിന്തുടർന്നു. കിലോമീറ്ററുകൾക്കപ്പുറത്തു കവർച്ചക്കാരുടെ ഇരുചക്രവാഹനം അപകടത്തിൽപെട്ടു. ബൈക്കിന് പിന്നിലിരുന്നയാൾ തെറിച്ചുവീണു. പിറകെയെത്തിയ എഎസ്ഐ സിനിമാ സ്റ്റൈലിൽ കള്ളനെ പിടികൂടി.
അനുരാജ് എന്നയാളാണു പിടിയിലായത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നവീൻ കുമാർ , വിഗ്നേഷ് എന്നിവരും അറസ്റ്റിലായി. ഇവരുടെ കൈവശത്ത് നിന്ന് 17 ഫോണുകൾ പിടികൂടി. കള്ളന്മാരെ പിടിക്കുന്നത് സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ എഎസ്ഐയ്ക്കു അഭിനന്ദ പ്രവാഹമാണ്. എഎസ്ഐ യുടെ ഇടത് കൈക്ക് പൊട്ടലുണ്ട്. ആന്റലിൻ രമേശിനെ പ്രശംസിച്ചു സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ളവർ രംഗത്തെത്തി.
മറുനാടന് ഡെസ്ക്