- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒത്തിരി ഇളക്കാൻ നിൽക്കണ്ട നീ, ഞാനാരാണെന്ന് എം എൽ എ യോടൊ സ്റ്റാഫിനോടൊ ചോദിച്ചുനോക്കടാ'; കൈക്കൂലി കൊടുക്കാത്തതിന് കുടുംബത്തെ കള്ളക്കേസിൽ കുടുക്കുമെന്ന് എ എസ് ഐ യുടെ ഭീഷണി; കോതമംഗലം സ്റ്റേഷനിലെ എ എസ് ഐ വിനാസിനെതിരെ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി നൽകി ഇടനാട് സ്വദേശി
കോതമംഗലം:കൈകൂലി കൊടുക്കാത്തതിന് കൊലക്കേസ്സിൽ ഉൾപ്പെടുത്തുമെന്ന് എ എസ് ഐ യുടെ ഭീഷണി.ദമ്പതികൾ ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി നൽകി.നാഗഞ്ചേരി ഇടനാട് പുതുശ്ശേരിയിൽ രാജേഷും കുടുംബവുമാണ് കോതമംഗലം സ്റ്റേഷനിലെ എ എസ് ഐ വിനാസിന്റെ ഫോൺ വഴിയുള്ള ഭീഷിണിയും അസഭ്യവർഷവും മൂലം കഷ്ടത്തിലായിരിക്കുന്നത്.തന്നോട് കളിച്ചാൽ കള്ളക്കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കുമെന്ന് എ എസ് ഐ യുടെ ഭീഷണിയെന്നാണ് രാജേഷും ഭാര്യയും മറുനാടനോട് വ്യക്തമാക്കുന്നത്.
തനിക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നും വീരപ്പൻ സന്തോഷ് അടക്കമുള്ളവരെ അടിയറവ് പറയിച്ചയാളാണ് താനെന്നും രാജേഷിനോട് വിനാസ് വിശദീകരിക്കുന്ന ശബ്ദരേഖ പുറത്തു വന്നിട്ടുണ്ട്.നീ കളിക്കാവുന്നിടത്തോളം കളിക്കെടാ.നീ ഒത്തിരി ഇളക്കാൻ നിൽക്കണ്ട,നീ ഇളക്കുമ്പോൾ ഇളകുന്ന ആളല്ല,എം എൽ എ യോടൊ സ്റ്റാഫിനോടൊ വിനാസിനെപ്പറ്റി ചോദിച്ചുനോക്കടാ ..എന്നിങ്ങിങ്ങനെയാണ് രാജേഷ് മറുനാടന് കൈമാറിയ ശബ്ദരേഖയിൽ വിനാസിന്റെ വീരവാദം.താൻ പറഞ്ഞ പണം കൃത്യമായി എത്തിച്ചില്ലങ്കിൽ ഇവിടെ വരുന്ന സകല കേസുകളിലും, തെളിയാതെ കിടക്കുന്ന കേസുകളും നിന്റെ തലയ്ക്ക് ചാർത്തി വച്ച് തരുമെന്നും, നീ ഇനി പുറം ലോകം കാണില്ലെന്നും മറ്റുമാണ് എ എസ് ഐ തന്നോട് പറഞ്ഞതായിട്ടാണ് രാജേഷിന്റെ വെളിപ്പെടുത്തൽ.
തന്റെ ഭാര്യയെ പല തവണ ഫോണിൽ വിളിച്ച് ഈ പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായും രാജേഷ് ആരോപിച്ചു.ഭാര്യക്കും കുട്ടികൾക്കും ഇയാളുടെ ഭീഷണിമൂലം സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഭീതിയിലാണ് കുടുംബം ഓരോദിവസവും തള്ളി നീക്കുന്നതെന്നും രാജേഷ് വ്യക്തമാക്കി.എ എസ് ഐ വിനാസിന്റെ ഭീഷണിയുമായി ബന്ധപ്പെട്ട് രാജേഷ് എറണാകുളം റൂറൽ എസ്പിക്കും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി നൽകി. പൊലീസ് ഉദ്യോഗസ്ഥന്റെ ഭീഷണി മൂലം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഉദ്യോഗസ്ഥനെതിരെ കർശന നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
ഏതാനും ആഴ്ചമുമ്പ് അയിരൂർപ്പാടത്ത് വൃദ്ധകൊല്ലപ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടന്നുവരികയാണ്.ആഭരണം കവർച്ചചെയ്യുന്നതിനാണ് കൊല നടത്തിയതെന്നാണ് ഇതുവരെയുള്ള പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.കൊല്ലപ്പെട്ട വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന പത്തുപവനോളം ആഭരണം നഷ്ടപ്പെട്ടിരുന്നു.ഈ പ്രദേശത്തുകാരനായ ഒരാളെ രജേഷ് ഭാര്യയുടെ പേരിലെടുത്ത സിം ഉപയോഗിച്ച് വിളിച്ചതുമായി ബന്ധപ്പെട്ടാണ് ഈ കേസ്സിൽ രാജേഷിനെ പൊലീസ് ചോദ്യം ചെയ്യാൻ കാരണം.പൊലീസ് അന്വേഷണത്തിൽ വൃദ്ധകൊല്ലപ്പെട്ട ദിവസമാണ് അയിരൂർപ്പാടം സ്വദേശിയെ രാജേഷ് വിളിച്ചതെന്ന് വ്യക്തമായിയിരുന്നു.ഇതെത്തുടർന്ന് ഭാര്യയുടെ ഫോണിലേയ്ക്കാണ് ആദ്യം പൊലീസ് വിളിയെത്തിയത്.
വിവരങ്ങൾ ചോദിച്ച് പലവട്ടം വിളിച്ചു.അവർ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു.ഈ സമയത്ത് താൻ മൂന്നാറിൽ നടത്തിവരുന്ന റിസോർട്ടിലായിരുന്നെന്നും ഈയവസരത്തിൽ ഭാര്യയുടെ പേരിലുള്ള സി്മ്മാണ് താൻ ഉപയോഗിച്ചിരുന്നതെന്ന് നന്ദു എന്നറിയിപ്പെടുന്ന രാജേഷും പൊലീസിനോട് വ്യക്തമാക്കിയിരുന്നു.പിന്നീട് രാജേഷിനോട് സ്റ്റേഷനിലെത്താൻ പൊലീസ് നിർദ്ദേശിക്കുകയായിരുന്നു.സ്റ്റേഷനിലെത്തിയതുമുതൽ എ എസ് ഐ തന്നെ അസഭ്യംപറയുകയും കാണണ്ടപോലെ കണ്ടില്ലങ്കിൽ കേസ്സിൽകുടുക്കി
അകത്താക്കുമെന്നും ഭീഷിണി മുഴക്കിയെന്നുമാണ് രാജേഷിന്റെ പരാതിയിലെ സൂചന.
രണ്ട് മണിക്കൂറിലേറെ സ്റ്റേഷനിൽ കുറ്റവാളികളോട് പെരുമാറുന്ന രീതിയിലായിരുന്നു ഈ ഉദ്യോഗസ്ഥന്റെ പെരുമാറ്റമെന്നും ഫോണിൽക്കൂടിയുള്ള ഭീഷിണി അസഹ്യമായതിനാലാണ് നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നുമാണ് രാജേഷ് വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ലേഖകന്.