- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എസ് സി സമരവും പിൻവാതിൽ നിയമനവും എൽഡിഎഫിന് തിരിച്ചടിയാകുമെന്ന് 43 ശതമാനം; വിയോജിച്ചത് 39; പറയാനാകില്ലെന്ന് 18; സർക്കാരിന്റെ നേട്ടങ്ങളിൽ 'ഭക്ഷ്യക്കിറ്റ്' താരം; ശബരിമല കൈകാര്യം ചെയ്തത് വലിയ പരാജയം; പിണറായിയുടെ ഭരണം മോശമെന്ന് പറയുന്നത് 31 ശതമാനം മാത്രമെന്നും ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ പോൾ സർവ്വേ
തിരുവനന്തപുരം: പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരവും പിൻവാതിൽ നിയമനവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്-സി ഫോർ പ്രീ പോൾ സർവ്വേ ഫലം. സമരം എൽഡിഎഫിന് ദോഷം ചെയ്യുമെന്ന് 43 ശതമാനം പേർ സർവ്വേയിൽ പറഞ്ഞു. 39 ശതമാനം മറിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 18 ശതമാനം പേർ സമരം ദോഷകരമായി ബാധിക്കുമോ എന്ന് പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ടു.
സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതി ശരിയായോ എന്ന ചോദ്യത്തിന് മോശം എന്നാണ് 45 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തിയത്. മികച്ച രീതിയിൽ കൈകാര്യം ചെയ്തു എന്ന് 38 ശതമാനം പേർ പറഞ്ഞു. ഒന്നും പറയാനാകില്ലെന്ന് 17 ശതമാനം അഭിപ്രായപ്പെട്ടു.
പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പിൽ സഹായിക്കാനിടയുണ്ടെന്ന് 46 ശതമാനം പേർ അഭിപ്രായപ്പെട്ടു. 38 ശതമാനം ഇല്ല എന്ന് അഭിപ്രായം രേഖപ്പെടുത്തി. ഒന്നും പറയാനാകില്ലെന്നാണ് 16 ശതമാനം പേർ പ്രതികരിച്ചത്.
സമരവും പിൻവാതിൽ നിയമനവും യുവാക്കൾക്കിടയിൽ എൽഡിഎഫിന്റെ ജനസമ്മതി കുറച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നാണ് 54 ശതമാനവും അഭിപ്രായം രേഖപ്പെടുത്തിയത്. 32 ശതമാനം പേർ ഇല്ല എന്ന് പ്രതികരിച്ചു. 14 ശതമാനം ഒന്നും പറയാനാകില്ലെന്ന് അഭിപ്രായപ്പെട്ടു.
കേരളം ഏറ്റവും വലിയ ദുരിതങ്ങളും പ്രളയവും കോവിഡ് പോലുള്ള മഹാമാരിയും കണ്ട കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അതിനെ ഇടത് സർക്കാർ നേരിട്ടതെങ്ങനെയെന്ന് സർവെ വിലയിരുത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് വളരെ മികച്ചതെന്ന് 11 ശതമാനം പറഞ്ഞപ്പോൾ മികച്ചതെന്ന അഭിപ്രായം പറഞ്ഞത് 34 ശതമാനമാണ്. തൃപ്തികരമെന്ന് 24 ശതമാനം പറഞ്ഞപ്പോൾ മോശമെന്ന് 31 ശതമാനം പേർ അഭിപ്രായപ്പെട്ടു.
എൽഡിഎഫ് സർക്കാരിന്റെ ഏറ്റവും മികച്ച നേട്ടം എന്താണ് എന്ന ചോദ്യത്തിൽ സൗജന്യ ഭക്ഷ്യ കിറ്റാണ് താരം. 34 ശതമാനം കിറ്റിനെ പിന്തുണച്ച് രംഗത്തെത്തി. ക്ഷേമ പെൻഷൻ വർധിപ്പിച്ചത് - 27, കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ - 18, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ - 9, വിദ്യാഭ്യാസ നിലവാരം ഉയർത്തിയത് - 3, ആരോഗ്യരംഗത്തെ മികച്ച സൗകര്യങ്ങൾ - 3, അടിസ്ഥാന സൗകര്യ വികസനം - 2, ക്രമസമാധാന പാലനം - 1, മറ്റുള്ളവ - 3 എന്നിങ്ങനെയാണ് കണക്കുകൾ.
ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയാണ് എൽഡിഎഫ് സർക്കാരിന്റെ എറ്റവും വലിയ പരാജയമായി വിലയിരുത്തപ്പെട്ടത്. 34 ശതമാനം പേരാണ് വിഷയത്തെ എടുത്തുകാട്ടിയത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്തത്,പ്രത്യേകിച്ച് റോഡുകൾ - 29, പിഎസ്‌സി പരീക്ഷാ വിഷയം കൈകാര്യം ചെയ്തത് - 16, തൊഴിലില്ലായ്മ - 9, അഴിമതി - 7, വാളയാർ വിഷയം കൈകാര്യം ചെയ്തത് - 2, പ്രളയദുരിതം കൈകാര്യം ചെയ്തത് - 1, ക്രമസമാധാന പ്രശ്‌നങ്ങൾ - 2,
കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രിയുടെ പ്രവർത്തനം വളരെ മികച്ചതെന്ന് 18 ശതമാനം അഭിപ്രായപ്പെട്ടു. മികച്ചത് - 27, തൃപ്തികരം - 31, മോശം - 24,
കൊവിഡാനന്തര സാമ്പത്തികാവസ്ഥയെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാവുക ഏത് മുന്നണിക്കാണെന്ന് കരുതുന്നു എന്ന കാര്യത്തിൽ യുഡിഎഫിൽ 35 ശതമാനം പേർ വിശ്വാസം അർപ്പിച്ചപ്പോൾ എൽഡിഎഫിൽ 42 ശതമാനം പേർ പിന്തുണച്ചു. എൻഡിഎ 16 ശതമാനം പേർ മാത്രമാണ് വിശ്വാസം അർപ്പിച്ചത്. 7 ശതമാനം പേർ പറയാനാകില്ല എന്നും അഭിപ്രായപ്പെട്ടു.
ന്യൂസ് ഡെസ്ക്