- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തടവുകാരുമായുള്ള സംശയകരമായ ഇടപെടൽ; അസി. പ്രിസൺ ഓഫീസർക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്
തിരുവനന്തപുരം: തടവുകാരുമായി സംശകരമായി ഇടപെട്ടെന്ന കണ്ടെത്തലിൽ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്കെതിരേ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം.തിരുവനന്തപുരം സെൻട്രൽ ജയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായിരുന്ന ഇസഡ്. ബോസിനെതിരേ അന്വേഷണം നടത്താൻ ആഭ്യന്തരസെക്രട്ടറി ടി.കെ. ജോസ് ഉത്തരവിട്ടു. ആഭ്യന്തരവകുപ്പ് ജോയന്റ് സെക്രട്ടറിയാണ് അന്വേഷണം നടത്തുക.
സെൻട്രൽ ജയിലിൽ കഴിയുന്ന സ്വർണക്കടത്ത് കേസ് പ്രതി സരിത് ജയിലിൽ തനിക്ക് ഭീഷണിയുണ്ടെന്ന് കാണിച്ച് എറണാകുളം അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജയിൽ മേധാവി ഋഷിരാജ് സിങ് സമർപ്പിച്ച റിപ്പോർട്ടിലാണ് ബോസ് സംശയകരമായ രീതിയിൽ തടവുകാരുമായി ഇടപെട്ടെന്ന് സൂചിപ്പിക്കുന്നത്. ഇതേത്തുടർന്ന് ഇദ്ദേഹത്തെ സ്ഥലംമാറ്റിയിരുന്നു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ