- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട്ടുച്ചയ്ക്കുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്ത് നാട്ടുകാർ; പ്രതികാരം തീർക്കാൻ വൈകിട്ട് സംഘം ചേർന്ന് എത്തിയ ഗുണ്ടകൾ; കൊച്ചിയിലെ കരുമുകൾ ചെങ്ങാട്ട് കവലയിൽ ഉണ്ടായത് നാടിനെ വിറപ്പിക്കും ഗുണ്ടാ അക്രമം; നാലു പേർക്ക് ഗുരുതര പരിക്ക്; ഒരാൾ അറസ്റ്റിൽ; ക്വട്ടേഷൻ സംഘങ്ങൾ കേരളം കീഴടക്കുമ്പോൾ
കൊച്ചി: കിഴക്കമ്പലത്തെ പൊലീസ് ഓപ്പറേഷനുകാരണം കഞ്ചാവിൽ മുങ്ങിയ ഇതര സംസ്ഥാനക്കാരാണ്. കുറച്ചു ദിവസമായി കേരളത്തിൽ ഉടനീളം ഗുണ്ടാ അക്രമണ വാക്കുകളാണ്. ആലപ്പുഴയിലെ ഇരട്ട കൊലപാതകം പോലും മാഫിസാ സംഘങ്ങളുടെ രാഷ്ട്രീയ സ്വാധീനമാണ് ചർച്ചയാക്കിയത്. ഇതിനൊപ്പം കൊച്ചിയിലെ കരുമുകൾ ചെങ്ങാട്ട് കവലയിൽ ഗുണ്ടാ വിളയാട്ടവുും ചർച്ചയാകുകയാണ്.
വടിവാളുമായി എത്തിയ പ്രതികൾ 4 പേരെ വെട്ടിപ്പരുക്കേൽപ്പിച്ചു. കാൽപാദത്തിനു വെട്ടേറ്റ വേളൂർ സ്വദേശി ആന്റോ ജോർജിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. കേരളത്തിൽ ഗുണ്ടാ സംഘങ്ങൾ പെരുകുന്നതിന് തെളിവാണ് ഇത്. പോത്തൻകോട്ടെ കൊലപതാകവും കഴിഞ്ഞ ദിവസം അച്ഛനും മകൾക്കും നേരെയുണ്ടായ അക്രമവും എല്ലാം മലയാളികളെ ഞെട്ടിച്ചു. ഇതിനിടെയാണ് സമാന ഗുണ്ടാ വിളയാട്ടം കൊച്ചിയിലും.
കുരുമുകൾ ചെങ്ങാട്ട് കവലയിലെ അക്രമത്തിൽ നാടും ഭയന്നു വിറച്ചു. തലയ്ക്ക് വെട്ടേറ്റ ജിനു കുര്യാക്കോസ്, ശരീരത്തിൽ വെട്ടേറ്റ എൽദോസ് കോണിച്ചോട്ടിൽ, ജോർജ് വർഗീസ് എന്നിവർ കരുമുകളിനു സമീത്തെ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഒരാളെ അമ്പലമേട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചെങ്ങനാട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ചു ചോദ്യംചെയ്ത നാട്ടുകാർക്കു നേരെയാണു ആക്രമണം.
ക്രിസ്മസ് ദിനത്തിൽ കഞ്ചാവ് സംഘത്തെ നാട്ടുകാർ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്കാണു സംഭവം. ഇതിന്റെ പ്രതികാരമാണു വൈകിട്ടു ഗുണ്ടാസംഘം എത്തി തീർത്തതെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഉച്ചയ്ക്ക് ചെങ്ങനാട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന് സംശയിച്ച് നാട്ടുകാർ സംഘത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണം വൈകിട്ട് ആക്രമണം. സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങൾ കൂടാൻ കാരണം.
കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമർച്ച ചെയ്യണ്ട പൊലീസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്. തുടർച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തിൽ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് കഴിഞ്ഞ ദിവസെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തിരുവനന്തപുരത്താണ് കൂടുതൽ നടപടികൾ ഉണ്ടായത്. ഇത് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
മറുനാടന് മലയാളി ബ്യൂറോ