- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവനെ അപായപ്പെടുത്താൻ ശ്രമം; പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിന് നേരെ ആക്രമണം ഉണ്ടായതു കൊടുവള്ളിയിൽവെച്ച്; പിന്നിൽ ഗൂഢസംഘമെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ സുമിത് കുമാർ; കസ്റ്റംസിന്റെ വിവിധ യൂണിറ്റുകൾ അന്വേഷണം തുടങ്ങി; പൊലീസിൽ പരാതി നൽകി
കോഴിക്കോട്: സ്വർണക്കടത്ത്, ഡോളർകടത്ത് കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമം. കെടുവള്ളിയിൽവച്ചാണ് കസ്റ്റംസ് അന്വേഷണ സംഘത്തലവന് നേരെ് അക്രമണമുണ്ടായത്.
കൽപറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുകയായിരുന്നു കസ്റ്റംസ് കമ്മിഷണർ സുമീത് കുമാർ. കൽപ്പറ്റയിൽ മുക്കത്തെത്തിയ ശേഷമാണ് വാഹനങ്ങൾ പിൻതുടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കമ്മിഷണറുടെ വാഹനത്തിനു മുന്നിലും പിന്നിലുമായാണ് അക്രമികളുടെ വാഹനങ്ങൾ സഞ്ചരിച്ചത്. അൽപദൂരം പിന്നിട്ട ശേഷം രണ്ടു വാഹനങ്ങളും കസ്റ്റംസം കമ്മിഷണറുടെ വാഹനത്തിനു പിറകെയായി യാത്ര. കൊണ്ടോട്ടി വരെ രണ്ടു വാഹനങ്ങളും പിന്തുടർന്നു.
കൊണ്ടോട്ടിയിൽനിന്ന് സുമീത്കുമാറിന്റെ വാഹനം കരിപ്പൂരേക്ക് തിരിഞ്ഞതോടെയാണ് രണ്ടു വാഹനങ്ങളും കടന്നുപോയത്. എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനങ്ങൾ ഒരാഴ്ച മുൻപ് നീലേശ്വരം, കൊടുവള്ളി സ്വദേശികൾ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് തുടർന്നാണ് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്. ഇതിനുമുൻപ് കൊച്ചിയിൽവച്ച് രണ്ടുതവണയും തിരുവനന്തപുരത്തുവച്ച് ഒരു തവണയും സുമീത്കുമാറിനുനേരെ സമാനരീതിയിലുള്ള ആക്രമണശ്രമമുണ്ടായിരുന്നു.
തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നും അക്രമണത്തിന് പിന്നിൽ ഗൂഢസംഘമാണെന്നും സുമിത് കുമാർ തന്നെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഏതാനം ബൈക്കിലും കാറിലുമായെത്തിയ ഒരുസംഘം തന്റെ വാഹനം തടഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് സുമിത് കുമാർ പറയുന്നത്. തന്റെ ഡ്രൈവർ വാഹനം വേഗത്തിൽ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കസ്റ്റംസിന്റെ വിവിധ യൂണിറ്റുകൾ അന്വേഷണം നടത്തുന്നുണ്ടെന്നും സുമിത് കുമാർ ഒരു ന്യൂസ് ചാനലിനോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ